സിന്ധുവിനെ തകർത്ത്​ സൈനക്ക്​ ദേശീയ ബാഡ്മിൻറണ്‍ കിരീടം

18:53 PM
16/02/2019
saina-sindhu
ദേ​ശീ​യ സീ​നി​യ​ർ ബാ​ഡ്​​മി​ൻ​റ​ൺ വ​നി​താ സിം​ഗ്​​ൾ​സ്​ കി​രീ​ടം നേ​ടി​യ സൈ​ന നെ​ഹ്​​വാ​ൾ (വ​ല​ത്) റ​ണ്ണ​ർ അ​പ്പാ​യ പി.​വി സി​ന്ധു​വി​നൊ​പ്പം

ഗുവാഹത്തി: ദേശീയ സീനിയര്‍ ബാഡ്മിൻറൺ സിംഗിള്‍സില്‍ പി.വി സിന്ധുവിനെ തകർത്ത്​ സൈന നെഹ്‌വാളിന്​ കിരീടം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ വിജയം. സ്​കോർ: 21-18, 21-15 കഴിഞ്ഞ വര്‍ഷവും സൈന സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു കിരീടം സ്വന്തമാക്കിയത്.

ഇത് നാലാം തവണയാണ്​ സൈന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പ്​ സ്വന്തമാക്കുന്നത്​​. ലോക പത്താം നമ്പര്‍ താരമായ സൈന കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെതിരെ വിജയം നേടിയിരുന്നു. പുരുഷ ഫൈനലില്‍ ലക്ഷ്യ സെനിനെ തോല്‍പ്പിച്ച് സൗരഭ് വര്‍മ സ്വര്‍ണം നേടി. സൗരഭി​​​െൻറ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.

Loading...
COMMENTS