ചരിത്രം കുറിച്ച്​ സിന്ധു​​; വേൾഡ്​ ടൂർ ഫൈനൽസിൽ കിരീടം

12:09 PM
16/12/2018
p.v-sindu

ഗ്വങ്​ചോ: ഫൈനൽ തോൽക്കുന്നവളെന്ന പേരു​ ദോഷം മാറ്റി ഇന്ത്യയുടെ പി.വി സിന്ധു. വേൾഡ്​ ടൂർ ഫൈനൽസിൽ ബാഡ്​മിൻറൺ ടൂർണമ​​​​െൻറിൽ  കിരീടം നേടിയാണ്​ പി.വി സിന്ധു ചരിത്രം കുറിച്ചത്​. ജപ്പാനി​​​​​െൻറ നോസോമി ഒകുഹാരയെയാണ്​ സിന്ധു തോൽപ്പിച്ചത്​​. നേരിട്ടുള്ള സെറ്റുകൾക്കാണ്​ സിന്ധുവി​​​​​െൻറ ജയം. സ്​കോർ: 21-19, 21-17.

സെ​മി​യി​ൽ അ​ഞ്ചാം സീ​ഡും ലോ​ക റാ​ങ്കി​ങ്ങി​ലെ എ​ട്ടാം സ്​​ഥാ​ന​ക്കാ​രി​യു​മാ​യ താ​യ്​​ല​ൻ​ഡി​​​​​െൻറ ര​ച്​​നോ​ക്​ ഇ​ൻ​റാ​നോ​ണി​നെ വീ​ഴ്​​ത്തി​യാ​ണ്​ ​സി​ന്ധു ഫൈ​ന​ലി​ലെ​ത്തി​യ​ത്. പൂ​ർ​ണ​മാ​യും മേ​ൽ​ക്കൈ നേ​ടി​യ മ​ത്സ​ര​ത്തി​ൽ 21-16, 25-23 സ്​​കോ​റി​നാ​യി​രു​ന്നു സി​ന്ധു​വി​​​​​െൻറ ജ​യം.

‘‘ഞാ​നാ​ണ്​ ചാ​മ്പ്യ​ൻ. ഫൈ​ന​ലി​ൽ ജ​യി​ക്കി​ല്ലെ​ന്ന്​ എ​ന്നെ​ക്കു​റി​ച്ച്​ ഇ​നി​യാ​രും പ​റ​യി​ല്ല. ഇൗ ​ജ​യ​വും സ്വ​ർ​ണ​വും എ​നി​ക്കേ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്​’’ -കാ​ല​ങ്ങ​ളാ​യി മ​ന​സ്സി​ൽ​ക​രു​തി​യ മ​റു​പ​ടി ഒ​റ്റ​ശ്വാ​സ​ത്തി​ൽ സി​ന്ധു പ​റ​ഞ്ഞു​തീ​ർ​ത്തു. ഗ്വാ​ങ്​​ചോ​യി​ലെ മെ​ഡ​ൽ പോ​ഡി​യ​ത്തി​ൽ​നി​ന്നു​മി​റ​ങ്ങി ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നോ​ട്​ പ​റ​ഞ്ഞു​തീ​ർ​ത്ത  സി​ന്ധു ലോ​ക​ത്തോ​ടു​​കൂ​ടി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഏ​ഴു​ ഫൈ​ന​ലു​ക​ളി​ൽ കി​രീ​ട​ത്തി​ന​രി​കെ വീ​ണു​പോ​യ സൂ​പ്പ​ർ താ​രം എ​ല്ലാ വീ​ഴ്​​ച​ക​ൾ​ക്കും പ​ലി​ശ​സ​ഹി​തം മ​റു​പ​ടി ന​ൽ​കി​യാ​ണ്​ ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടി​ലെ അ​ഭി​മാ​ന കി​രീ​ട​മാ​യ വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ൽ​സി​ൽ മു​ത്ത​മി​ട്ട​ത്.

സ്വ​പ്​​ന​സ​മാ​ന​മാ​യി​രു​ന്നു മെ​ഡ​ലി​ലേ​ക്കു​ള്ള യാ​ത്ര​യും. ലോ​ക​ത്തെ മു​ൻ​നി​ര​ക്കാ​രാ​യ എ​ട്ടു​പേ​ർ മ​ത്സ​രി​ച്ച ടൂ​ർ​ണ​മ​െൻറി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കി​ലു​ള്ള​വ​രെ​യെ​ല്ലാം അ​രി​ഞ്ഞു​വീ​ഴ്​​ത്തി​യാ​ണ്​ ഫൈ​ന​ലി​ലെ​ത്തി​യ​ത്.  അ​വ​ി​ടെ എ​തി​രാ​ളി ചി​ര​വൈ​രി​യാ​യ ജ​പ്പാ​​െൻറ നൊ​സോ​മി ഒ​കു​ഹാ​ര. മ​ന്ത്രി​ക്കു​ന്ന ചു​ണ്ടു​ക​ളും കോ​ർ​ട്ട്​ നി​റ​യെ പാ​റി​പ്പ​റ​ക്കു​ന്ന ക​ളി​യും വി​ല്ലു​പോ​ലെ വ​ള​ഞ്ഞു​ള്ള ഷോ​ട്ടു​ക​ളും​കൊ​ണ്ട്​ എ​ന്നും​ സി​ന്ധു​വി​​െൻറ അ​ന്നം​മു​ട​ക്കു​ന്ന ജ​പ്പാ​ൻ​കാ​രി​ക്കു​ മു​ന്നി​ലും സി​ന്ധു ത​ള​ർ​ന്നി​ല്ല. ത​​െൻറ ശൈ​ലി​യും സ​മീ​പ​ന​വും മാ​റി​യെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​യു​ടെ അ​ഞ്ചാം റാ​ങ്കു​കാ​രി ക​ള​ത്തി​ലും അ​ത്​ തെ​ളി​യി​ച്ചു.

ഹ​ര​മാ​യി​ സി​ന്ധു
ടൂ​ർ​ണ​മ​െൻറി​ലെ മു​ൻ പോ​രാ​ട്ട​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്​​താ​ൽ ഏ​റ​ക്കു​റെ എ​ളു​പ്പ​മാ​യി​രു​ന്നു സി​ന്ധു​വി​ന്​ കാ​ര്യ​ങ്ങ​ൾ. തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഒ​കു​ഹാ​ര​ക്കു​ പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച​തോ​ടെ സി​ന്ധു ലീ​ഡ്​ പി​ടി​ച്ചു. 7-3, 11-6 എ​ന്ന നി​ല​യി​ൽ കു​തി​ച്ചെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി നാ​ലു​ പോ​യ​ൻ​റ്​ നേ​ടി​യ ഒ​കു​ഹാ​ര ഒ​പ്പ​മെ​ത്തി. ക​ളി 16-15 എ​ന്ന നി​ല​യി​ൽ. ടൂ​ർ​ണ​മ​െൻറി​ലെ​ത​ന്നെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റാ​ലി​യാ​യി​രു​ന്നു പി​ന്നെ ക​ണ്ട​ത്. നി​ലം​തൊ​ടാ​തെ ഷ​ട്ട്​​ൽ പ​റ​ന്ന​ത്​ 61 ത​വ​ണ. 16-16ന്​ ​ജ​പ്പാ​ൻ താ​രം ഒ​പ്പ​മെ​ത്തി. എ​ന്നാ​ൽ, ഒ​കു​ഹാ​ര​യു​ടെ ര​ണ്ടു​ ഷോ​ട്ടു​ക​ൾ വൈ​ഡാ​യി പ​റ​ന്ന​തോ​ടെ സി​ന്ധു ക​യ​റി. 19-17ൽ​നി​ന്ന്​ തു​ട​ര​ൻ സ്​​മാ​ഷ്​ ഷോ​ട്ടു​ക​ളി​ലൂ​ടെ ഗെ​യിം ഇ​ന്ത്യ​ക്ക്. 

ര​ണ്ടാം ഗെ​യി​മി​ൽ ക​ണ്ട​ത്​ തു​ട​ർ​ച്ച​യാ​യ ലോ​ങ്​ റാ​ലി​ക​ൾ. ഹൈ ​ഹി​റ്റ്​ സ​ർ​വു​ക​ളും ഷോ​ട്ടു​ക​ളു​മാ​യി ഇ​രു​വ​രും പ​ര​സ്​​പ​രം ഒാ​ടി​ക്ക​ളി​പ്പി​ച്ചു. എ​ന്നാ​ൽ, 30 മു​ത​ൽ 40 ഷോ​ട്ടു​ക​ൾ വ​രെ റാ​ലി​ക​ൾ നീ​ണ്ടു. ര​ണ്ടാം ​ഗെ​യി​മി​ൽ നാ​ലു ത​വ​ണ​യെ​ങ്കി​ലും ഇ​ത്​ ക​ണ്ടു. 6-4ന്​ ​സി​ന്ധു​വി​നാ​യി​രു​ന്നു ലീ​ഡ്. എ​ന്നാ​ൽ, 7-7ന്​ ​ഒ​കു​ഹാ​ര തി​രി​ച്ചെ​ത്തി. എ​ങ്കി​ലും മേ​ധാ​വി​ത്വം സി​ന്ധു​വി​നാ​യി​രു​ന്നു. ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​യ സി​ന്ധു ഉ​യ​ര​ക്കൂ​ടു​ത​ലി​നെ കൂ​ടി ആ​യു​ധ​മാ​ക്കി ജ​പ്പാ​​ൻ ഭീ​ഷ​ണി​യെ ത​ച്ചു​ട​ച്ചു. ഒ​ടു​വി​ൽ സീ​സ​ണി​ലെ ആ​ദ്യ കി​രീ​ടം. 

ഏ​ഴു​ തോ​ൽ​വി​;ഒ​ടു​വി​ൽ കി​രീ​ടം
2018: ഏ​ഷ്യ​ൻ ഗെ​യിം​സ്, വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്​, താ​യ്​​ല​ൻ​ഡ്​ ഒാ​പ​ൺ, കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്, ഇ​ന്ത്യ​ൻ ഒാ​പ​ൺ.
2017: ദ​ു​ൈ​ബ​ വേ​ൾ​ഡ്​ സീ​രീ​സ്, ഹോ​േ​ങ്കാ​ങ്​​ ഒാ​പ​ൺ. 
13 മാ​സ​ത്തി​നി​ടെ സി​ന്ധു ക​ളി​ച്ച ഏ​ഴു​ ഫൈ​ന​ലു​ക​ളാ​ണി​ത്. ഏ​ഴി​ലും തോ​റ്റു. 2017 സെ​പ്​​റ്റം​ബ​റി​ലെ കൊ​റി​യ ഒാ​പ​ൺ കി​രീ​ട​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഒ​രു കി​രീ​ടം. 

കി​രീ​ട​ത്തി​ന​രി​കെ തു​ട​ർ​ച്ച​യാ​യി ഏ​ഴു​ തോ​ൽ​വി​ക​ൾ. ഏ​തൊ​രു താ​ര​ത്തി​​െൻറ​യും മ​നം​മ​ടു​പ്പി​ക്കു​ന്ന അ​വ​സ്​​ഥ​യി​ൽ​നി​ന്നാ​ണ്​ സി​ന്ധു​വി​​െൻറ സ്വ​ർ​ണ​ച്ചി​രി. സ​മ്മ​ർ​ദ​ത്തെ അ​തി​ജ​യി​ക്കു​ക​യെ​ന്ന കോ​ച്ച്​ ഗോ​പി​ച​ന്ദി​​െൻറ ഉ​പ​ദേ​ശം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​പ്പോ​ൾ ഇ​ക്കു​റി ഫൈ​ന​ൽ ക​ട​മ്പ അ​നാ​യാ​സം ക​ട​ന്നു.

 ‘‘സ​ന്തോ​ഷ​നി​മി​ഷം. തു​ട​ർ​ച്ച​യാ​യ ഫൈ​ന​ൽ തോ​ൽ​വി​ക​ൾ​ക്കൊ​ടു​വി​ലെ സീ​സ​ണി​ലെ ആ​ദ്യ കി​രീ​ട​മാ​ണി​ത്. ഇൗ ​വ​ർ​ഷം മ​നോ​ഹ​ര​മാ​യി​ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​നാ​യി. എ​പ്പോ​ഴും ആ​ളു​ക​ളു​ടെ ചോ​ദ്യം ഒ​ന്നു​മാ​ത്ര​മാ​യി​രു​ന്നു. ഇ​നി ആ ​ചോ​ദ്യ​മു​യ​രി​ല്ലെ​ന്ന്​ വി​ശ്വ​സി​ക്കു​ന്നു’’ -മ​ത്സ​ര​ശേ​ഷം സി​ന്ധു പ​റ​ഞ്ഞു. 

‘‘ജ​ന​ങ്ങ​ൾ കാ​ത്തി​രു​ന്ന​താ​ണ്​ സി​ന്ധു​വി​​െൻറ വി​ജ​യം. സീ​സ​ൺ കി​രീ​ട​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ച​തി​ൽ സ​ന്തോ​ഷം​’’ -കോ​ച്ച്​ ഗോ​പി​ച​ന്ദ്​ പ​റ​യു​ന്നു.

‘ബാ​യ്​’ വ​ക 10 ല​ക്ഷം
ന്യൂ​ഡ​ൽ​ഹി: വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ൽ​സി​ൽ കി​രീ​ട​മ​ണി​ഞ്ഞ പി.​വി. സി​ന്ധു​വി​ന്​ ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ അ​സോ​സി​യേ​ഷ​ൻ വ​ക 10 ല​ക്ഷം പാ​രി​തോ​ഷി​കം. പു​രു​ഷ സിം​ഗ്​​ൾ​സ്​ സെ​മി​യി​ലെ​ത്തി​യ സ​മീ​ർ വ​ർ​മ​ക്ക്​ മൂ​ന്ന്​ ല​ക്ഷ​വും ന​ൽ​കും. സി​ന്ധു​വി​നെ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​ഭി​ന​ന്ദി​ച്ചു.

കി​രീ​ട​വി​ജ​യ​ങ്ങ​ൾ

 1. 2011- ഇ​​ന്തോ​നേ​ഷ്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ (SSP)
 2. 2013- മ​ലേ​ഷ്യ മാ​സ്​​റ്റേ​ഴ്​​സ്​
 3. 2013- മ​കാ​വു ഒാ​പ​ൺ
 4. 2014 - മ​കാ​വു ഒാ​പ​ൺ
 5. 2015- മ​കാ​വു ഒാ​പ​ൺ
 6. 2016- മ​ലേ​ഷ്യ മാ​സ്​​റ്റേ​ഴ്​​സ്​ 
 7. 2016- ചൈ​ന ഒാ​പ​ൺ
 8. 2017- സെ​യ്​​ദ്​ മോ​ദി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ
 9. 2017- ഇ​ന്ത്യ​ൻ ഒാ​പ​ൺ
 10. 2017- കൊ​റി​യ ഒാ​പ​ൺ
 11. 2018- വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ൽ​സ്​

ഫൈ​ന​ൽ വീ​ഴ്​​ച

 1. 2011- ഡ​ച്ച്​ ഒാ​പ​ൺ
 2. 2012- സെ​യ്​​ദ്​ മോ​ദി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ
 3. 2014- സെ​യ്​​ദ്​ മോ​ദി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ
 4. 2015- ഡെ​ന്മാ​ർ​ക്​ ഒാ​പ​ൺ
 5. 2016- ഹോ​േ​ങ്കാ​ങ്​ ഒാ​പ​ൺ
 6. 2016 - ഒ​ളി​മ്പി​ക്​​സ്​
 7. 2017- വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്​​
 8. 2017- സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ
 9. 2018- ഇ​ന്ത്യ ഒാ​പ​ൺ
 10. 2017- കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​
 11. 2017- താ​യ്​​ല​ൻ​ഡ്​ ഒാ​പ​ൺ
 12.  2017- വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്​​
 13. 2017 - ഏ​ഷ്യ​ൻ ഗെ​യിം​സ്
Loading...
COMMENTS