Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഒാൾ ഇംഗ്ലണ്ട്​...

ഒാൾ ഇംഗ്ലണ്ട്​ ബാഡ്​മിൻറൺ; ജപ്പാ​െൻറ നൊസോമി ഒകുഹരയെ വീഴ്ത്തി സിന്ധു സെമിയിൽ

text_fields
bookmark_border
ഒാൾ ഇംഗ്ലണ്ട്​ ബാഡ്​മിൻറൺ; ജപ്പാ​െൻറ നൊസോമി ഒകുഹരയെ വീഴ്ത്തി സിന്ധു സെമിയിൽ
cancel

ലണ്ടൻ: ജപ്പാ​​​െൻറ നൊസോമി ഒകുഹരയെ കടന്ന്​ ഇന്ത്യയുടെ പി.വി. സിന്ധു ഒാൾ ഇംഗ്ലണ്ട്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്​​ സെമിയിൽ. വനിത സിംഗ്​ൾസിലെ ത്രില്ലർ പോരാട്ടത്തിൽ ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു സിന്ധു ഒകുഹാരയെ വീഴ്​ത്തിയത്​. സ്​കോർ: 20-22, 21-18, 21-18. ഇതോടെ വനിത ടെന്നിസിലെ ‘റൈവൽറി’യായി മാറിയ സിന്ധു-ഒകുഹര അങ്കത്തിൽ ഇരുവരും 5-5ന്​ ഒപ്പത്തിനൊപ്പമായി. 

അതേസമയം, പുരുഷ സിംഗ്​ൾസിൽ കെ. ശ്രീകാന്ത്​ പ്രീക്വാർട്ടറിൽ വീണതി​​​െൻറ നിരാശമാറ്റുന്നതായി ഒാൾ ഇംഗ്ലണ്ടി​ൽ സിന്ധുവി​​​െൻറ ആദ്യ സെമി പ്രവേശനം.കഴിഞ്ഞ ആഗസ്​റ്റിൽ ലോകബാഡ്​മിൻറൺ കിരീടം തട്ടിപ്പറിച്ചതി​​​െൻറ നിരാശയിലായിരുന്നു സിന്ധു ഒകുഹരക്കെതിരെ കളത്തിലെത്തിയത്​. തുല്യകരുത്തുമായി പോരടിക്കുന്ന രണ്ട​ുപേർ മുഖാമുഖമെത്തിയതോടെ ആദ്യ പോയൻറ്​ മുതൽ യാത്ര ഒപ്പത്തിനൊപ്പമായി. ലോങ്​ റാലികളും കരുത്തുറ്റ ​േപ്ലസിങ്ങുമായി നിറഞ്ഞ പോരാട്ടത്തിൽ ലീഡ്​ മാറിമറിഞ്ഞു.

ഒടുവിൽ സിന്ധുവി​​​െൻറ പിഴവുകൾ ഗെയിം ടൈബ്രേക്കറിൽ നഷ്​ടപ്പെടുത്തി. എന്നാൽ, രണ്ടാം ഗെയിമിലും ഒകുഹര ആക്രമണ മൂഡിലായിരുന്നു. ക്രോസ്​ ​കോർട്ട്​ ഷോട്ടും ലോങ്​ ടോസും ക്ലിയറുമായി അവർ സിന്ധുവി​െന കോർട്ടി​​​െൻറ നാല്​ ദിക്കിലും ഒാടിച്ചു. എങ്കിലും ഭാഗ്യം പിന്നീടുള്ള രണ്ട്​ ഗെയിമിലും സിന്ധുവിനൊപ്പമായി. ഒപ്പത്തിനൊപ്പം മുന്നേറിയ അങ്കത്തിൽ വീറോടെ തന്നെ കളിച്ച സിന്ധു അവസാന കുതിപ്പിൽ 21-18 വ്യത്യാസത്തിൽ രണ്ട്​ ഗെയിമും ജയിച്ചു. കരോലിന മരിൻ-അകാനെ യമഗുചി മത്സരത്തിലെ വിജയികളാവും സെമിയിലെ എതിരാളി. പുരുഷ സിംഗ്​ൾസിൽ മൂന്നാം സീഡായ ശ്രീകാന്തിനെ ചൈനയുടെ ഹുയാങ്​ സയാണ്​ (11-21, 21-15, 20-22) തോൽപിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhumalayalam newssports newsNozomi OkuharaAll England Championships
News Summary - PV Sindhu vs Nozomi Okuhara All England Championships- sports news
Next Story