Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപി.വി സിന്ധു ലോക...

പി.വി സിന്ധു ലോക റാങ്കിങ്ങിൽ രണ്ടാമത്

text_fields
bookmark_border
പി.വി സിന്ധു ലോക റാങ്കിങ്ങിൽ രണ്ടാമത്
cancel

ഹൈദരാബാദ്: ഇന്ത്യയുടെ ബാഡ്മിൻറൺ സൂപ്പർതാരം പി.വി സിന്ധു ലോക റാങ്കിങ്ങിൽ രണ്ടാമതെത്തി. സമീപകാലത്തെ മികച്ച  പ്രകടനങ്ങളാണ് സിന്ധുവിന് കരിയറിലെ മികച്ച റാങ്കിങ് നേടിക്കൊടുത്തത്. മൂന്നു സ്ഥാനങ്ങൾ മറികടന്നാണ് സിന്ധു രണ്ടാമതെത്തിയത്. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻറെ പുതിയ  റാങ്കിംഗ് പ്രകാരം ചൈനീസ് തായ്പേയുടെ തായ് സു യിങ് ആണ് ഒന്നാമത്.

2016ലെയും 2017ലെ മികച്ച പ്രകടനങ്ങളാണ് സിന്ധുവിനെ നേട്ടത്തിലെത്തിച്ചത്. ഞായറാഴ്ച നടന്ന പ്രഥമ ഇന്ത്യൻ ഓപ്പൺ സൂപ്പർസീരിസ് കലാശപ്പോരിൽ സ്പെയിനിൻെറ കരോലിന മരിനെ തോൽപ്പിച്ച് സിന്ധു കിരീടം നേടിയിരുന്നു. റിയോ ഒളിമ്പിക് ഫൈനലിൽ സിന്ധുവിൻെറ എതിരാളിയായിരുന്നു കരോലിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhu
News Summary - PV Sindhu Reaches Career-Best World Number 2 Ranking
Next Story