സിന്ധുവിന് വീണ്ടും തോൽവി
text_fieldsഗ്വാങ്ഷു: വേൾഡ് ടൂർ ഫൈനലിൽ നിലവിലെ ചാമ്പ്യൻ പി.വി. സിന്ധുവിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. ചൈനയുടെ ലോക രണ്ടാം നമ്പർ താരം ചെൻ യുഫൈ ആണ് 22-20, 16-21, 12-21ന് സിന്ധുവിനെ വീഴ്ത്തിയത്.
ജപ്പാൻ താരം അകാനെ യമാഗുച്ചിയുമായി കഴിഞ്ഞ മത്സരത്തിനു സമാനമായി വ്യാഴാഴ്ചയും ആദ്യ സെറ്റിെൻറ ആനുകൂല്യം തുടർന്നുള്ള സെറ്റുകളിൽ സിന്ധു കൈവിട്ടു. 17-20ന് പിന്നിൽനിൽക്കെ തുടരെ അഞ്ചു പോയൻറ് നേടിയാണ് ആദ്യ സെറ്റ് പിടിച്ചിരുന്നത്.
എന്നാൽ, ഈ സീസണിൽ ആറു കിരീടങ്ങൾ സ്വന്തമായുള്ള യുഫൈയുടെ മാരക പ്രകടനത്തിനു മുന്നിൽ സിന്ധുവിന് നിലതെറ്റുകയായിരുന്നു. ഇനിയും കളിയുണ്ടെങ്കിലും ഇന്ത്യൻ താരത്തിന് സാധ്യത തീരെ കുറവാണ്.
