ലോക സൂപ്പർസീരിസ് ബാഡ്മിൻറൺ: സിന്ധു ഫൈനലിൽ
text_fieldsദുബൈ: ലോക സൂപ്പർസീരിസിലെ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ. ചൈനയുടെ എട്ടാം നമ്പർ താരം ചെൻ യൂഫിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയായിരുന്നു സിന്ധുവിെൻറ ഫൈനൽ പ്രവേശനം. സ്കോർ: 21-15, 21-18.
കലാശപ്പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ ജപ്പാെൻറ അകാനെ യമാഗുച്ചിയാണ് എതിരാളി. ഇതാദ്യമായാണ് സിന്ധു സൂപ്പർ സീരീസ് ഫൈനലിെൻറ കിരീടപ്പോരാട്ടത്തിൽ ഇടംപിടിക്കുന്നത്. സീസണിൽ ഇന്ത്യൻ ഒാപൺ, കൊറിയ ഒാപൺ സൂപ്പർ സീരീസ് കിരീടങ്ങളും ലോക ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പും നേടി മികച്ച ഫോമിലാണ് സിന്ധു. ഇന്ന് ജപ്പാൻ താരത്തെ മറികടന്നാൽ സൂപ്പർ സീരീസ് ഫൈനൽ കിരീടമണിയുന്ന ആദ്യ ഇന്ത്യൻ താരമാവും സിന്ധു. ഞായറാഴ്ച ഉച്ച 2.30 മുതലാണ് മത്സരങ്ങൾ.
