അർജുനക്ക് ശിപാർശയില്ല; അതൃപ്തി പരസ്യമാക്കി പ്രണോയ്
text_fieldsതിരുവനന്തപുരം: അർജുന അവാര്‍ഡിനുള്ള ശിപാർശപട്ടികയിൽ നിന്നും ഇത്തവണയും ഒഴിവാക്കിയതിലെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ബാഡ്മിൻറൻ താരം എച്ച്.എസ്. പ്രണോയ്. ട്വിറ്ററിലൂടെയാണ് തുടർച്ചയായി തഴയപ്പെടുന്നതിലെ അതൃപ്തിയും പ്രതിഷേധവും അദ്ദേഹം പ്രകടിപ്പിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി താൻ മികച്ച ഫോമിലാണെന്നും അത്രയും ഫോമില്ലാത്തവരെയാണ് അർജുന അവാർഡിനായി പരിഗണിച്ചതെന്നുമാണ് പ്രണോയിെൻറ പക്ഷം.
അർജുന പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാനുള്ള മാനദണ്ഡങ്ങളെ ചോദ്യംചെയ്യുന്നതാണ് പ്രണോയിയുടെ ട്വീറ്റ്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയവരെ പരിഗണിക്കാതെ രാജ്യത്തിനായി ഒന്നും നേടാത്തവരെയാണ് ബാഡ്മിൻറൻ അസോസിയേഷന് ശിപാര്‍ശ ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ വര്‍ഷവും പ്രണോയിയുടെ പേര് നാമനിര്‍ദേശം ചെയ്തിരുന്നില്ല. ഇതിനെതിരെയും പ്രണോയ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞവർഷത്തെ ട്വീറ്റും പ്രണോയ് പ്രൊഫൈലില്‍ പിന് ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
