Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതോമസ്​ കപ്പിൽ ...

തോമസ്​ കപ്പിൽ ഇന്ത്യൻ യുവനിരക്ക്​​ തോൽവിയോടെ തുടക്കം

text_fields
bookmark_border
തോമസ്​ കപ്പിൽ  ഇന്ത്യൻ യുവനിരക്ക്​​ തോൽവിയോടെ തുടക്കം
cancel
ബാ​േങ്കാക്​​: തോമസ്​ കപ്പ്​ ബാഡ്​മിൻറൺ ടൂർണമ​െൻറിൽ ഇന്ത്യൻ യുവനിരക്ക്​ തോൽവിയോടെ തുടക്കം. ഗ്രൂപ്​​്​ എയിലെ ആദ്യ മത്സരത്തിൽ ഫ്രാൻസാണ്​ ഇന്ത്യയെ 4-1ന്​ തോൽപിച്ചത്​. ആദ്യം കളത്തിലിറങ്ങിയ ബി. സായ്​ പ്രണീത്, ബ്രൈസ് ലെവേര്‍ഡെസിനെ 21-7, 21-18ന്​ തോൽപിച്ച്​ ഇന്ത്യക്ക്​ മികച്ച തുടക്കം നല്‍കിയെങ്കിലും ബാക്കി നാലു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.  

സ്വിസ്​​ ഒാപൺ ചാമ്പ്യനായ ​െസമീർ വർമ മികച്ച പോരാട്ടം കാഴ്​ചവെച്ചെങ്കില​ും ലൂകാസ് കോര്‍വേയോട് 18-21, 22-20, 18-21 എന്ന സ്കോറിന്​ പരാജയപ്പെടുകയായിരുന്നു. മൂന്നാം സിംഗ്​ൾസിൽ ലക്ഷ്യ സെന്‍ തോം ജൂനിയര്‍ പോപോവിനോട്  അവസാനനിമിഷം വരെ പൊരുതിയശേഷം 20-22, 21-19, 19-21ന്​ പരാജയം സമ്മതിച്ചു.

ഡബ്​ള്‍സ് മത്സരങ്ങളില്‍ ഇന്ത്യൻ സഖ്യങ്ങളായ  അര്‍ജുന്‍ എം.ആര്‍-രാമചന്ദ്രന്‍ ശ്ലോക്, അരുണ്‍ ജോര്‍ജ്-സന്യം ശുക്ല എന്നിവര്‍ നേരിട്ടുള്ള ഗെയിമുകൾക്ക്​ പരാജയപ്പെട്ടു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonThomas Cupmalayalam newssports news
News Summary - Prannoy-less India lose to France in Thomas Cup- Sports news
Next Story