പ്രീമിയർ ബാഡ്​മിൻറൺ ലീഗ്​: മരിനെ തോൽപിച്ച്​ സിന്ധു

23:36 PM
23/12/2018
pv-sindhu
മുംബൈ: വേൾഡ്​ ടൂർ ഫൈനൽസിലെ കിരീടവിജയത്തിനു പിന്നാലെ പ്രീമിയർ ബാഡ്​മിൻറൺ ലീഗിലും വിജയക്കുതിപ്പ്​ തുടർന്ന്​ പി.വി. സിന്ധു. ഹൈദരാബാദ് ഹണ്ടേഴ്​സ്​ ടീം ക്യാപ്റ്റനായ സിന്ധു, പുണെ 7 എയ്സസി​​െൻറ ക്യാപ്റ്റനും ഒളിമ്പിക്​സ്​ ലോകജേതാവുമായ കരോലിന മരിനെയാണ്(11-15, 15-8, 15-13)​ അടിയറവ് പറയിച്ചത്​.

പുണെയുടെ ഇന്ത്യൻ കൗമാര താരം ലക്ഷ്യ സെന്നും ആദ്യ മത്സരത്തിൽ തോറ്റു. മത്സരത്തിൽ 5-0ത്തിന്​ ഹൈദരാബാദ് ഹണ്ടേഴ്​സ് വിജയിച്ചു. മറ്റൊരു മത്സരത്തിൽ മുംബൈ റോക്​സ്​ 5-0ത്തിന്​ ഡൽഹി ഡാഷേഴ്​സിനെ തോൽപിച്ചു.
Loading...
COMMENTS