മാറ്റം​ സൈനയുടെ മാത്രം തീരുമാനം –പദുകോൺ

22:41 PM
14/01/2020

ന്യൂ​ഡ​ൽ​ഹി: ബാ​ഡ്​​മി​ൻ​റ​ണി​ൽ ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ പ്ര​തീ​ക്ഷ​യാ​യി ഇ​പ്പോ​ഴും കോ​ർ​ട്ട്​ നി​റ​യു​ന്ന സൈ​ന നെ​ഹ്​​വാ​ളി​നെ ചൊ​ല്ലി മു​ൻ പ​രി​ശീ​ല​ക​ൻ  ഗോ​പീ​ച​ന്ദ് തു​ട​ക്ക​മി​ട്ട​ വി​വാ​ദ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി പ്ര​കാ​ശ്​ പ​ദു​കോ​ൺ അ​ക്കാ​ദ​മി. റി​യോ ഒ​ളി​മ്പി​ക്​​സി​ന്​ തൊ​ട്ടു​മു​മ്പ്​ ഹൈ​ദ​രാ​ബാ​ദി​ലെ ഗോ​പീ​ച​ന്ദ്​ അ​ക്കാ​ദ​മി​യി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ൽ ത​​െൻറ ബാ​ല്യ​കാ​ല പ​രി​ശീ​ല​ക​നാ​യി​രു​ന്ന വി​മ​ൽ​കു​മാ​റി​നു കീ​ഴി​ലേ​ക്കു മാ​റി​യ​ത്​ സൈ​ന​യു​ടെ മാ​ത്രം തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന്​ അ​ക്കാ​ദ​മി പ്ര​തി​ക​രി​ച്ചു.

അ​ക്കാ​ദ​മി മാ​റാ​ൻ ആ​രും അ​വ​രെ നി​ർ​ബ​ന്ധി​ച്ചി​രു​ന്നി​ല്ല. ബം​ഗ​ളൂ​രു​വി​ൽ വി​മ​ൽ​കു​മാ​റി​നു കീ​ഴി​െ​ല​ത്തി​യ​തോ​ടെ ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി തി​രി​ച്ചു​പി​ടി​ച്ചു​വെ​ന്നു​ മാ​ത്ര​മ​ല്ല, ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ഓ​ൾ ഇം​ഗ്ല​ണ്ട്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും വെ​ള്ളി ​മെ​ഡ​ൽ​ നേ​ടാ​നും സൈ​ന​ക്കു ക​ഴി​ഞ്ഞെ​ന്നും പ​ദു​കോ​ൺ അ​ക്കാ​ദ​മി പ​റ​യു​ന്നു. 

അ​ടു​ത്തി​ടെ ഗോ​പീ​ച​ന്ദ്​ പു​റ​ത്തി​റ​ക്കി​യ ‘ഡ്രീം​സ്​ ഓ​ഫ്​ എ ​ബി​ല്യ​ൺ: ഇ​ന്ത്യ ആ​ൻ​ഡ്​​ ദ ​ഒ​ളി​മ്പി​ക്​ ഗെ​യിം​സ്​’ എ​ന്ന പു​സ്​​ത​ക​ത്തി​ലാ​ണ്​ പ്രി​യ ശി​ഷ്യ​യാ​യ സൈ​ന ത​ന്നെ വി​ട്ടു​പോ​യ​ത്​ ഏ​റെ വി​ഷ​മി​പ്പി​ച്ചു​വെ​ന്നും വി​ട്ടു​പോ​കാ​തി​രി​ക്കാ​ൻ അ​വ​രോ​ടു യാ​ചി​ച്ചു​വെ​ന്നും വി​വാ​ദ പ​രാ​മ​ർ​ശ​മു​ള്ള​ത്. പ്ര​കാ​ശ്​ പ​ദു​കോ​ണും വി​മ​ൽ​കു​മാ​റും അ​രു​തെ​ന്ന്​ പ​റ​യു​ന്ന​തി​നു പ​ക​രം വി​ട്ടു​പോ​കാ​ൻ അ​വ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പു​സ്​​ത​ക​ത്തി​ലു​ണ്ട്. 

എ​ന്നാ​ൽ, ക​ളി​ക്കാ​ര​നാ​യും പ​രി​ശീ​ല​ക​നാ​യും ഗോ​പീ​ച​ന്ദ്​ രാ​ജ്യ​ത്തി​നു ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ ഏ​റെ വ​ലു​താ​ണെ​ന്നും മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. .

Loading...
COMMENTS