വിജയത്തിെൻറ ക്രീസിലേക്ക് ഷട്ടിലടിച്ച് നയന
text_fieldsകോഴിക്കോട്: അച്ഛെൻറ ക്രിക്കറ്റ് പാരമ്പര്യത്തിൽനിന്ന് വേറിട്ട വഴിയിലേക്ക് ഷട്ട്ൽ പായിക്കുകയാണ് നയന. കേരള ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളും മുൻ ക്യാപ്റ്റനുമായ സുനിൽ ഒയാസിസിെൻറ മകളായ നയന എസ്. ഒയാസിസാണ് ബാഡ്മിൻറണിൽ താരമായി വളരുന്നത്.
അണ്ടർ 13 കോഴിക്കോട് ജില്ല ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സിംഗ്ൾസിലും ഡബ്ൾസിലും ജേത്രിയാണ് നയന. ദേവിക രഞ്ജിത്തായിരുന്നു ഡബ്ൾസിൽ നയനയുടെ പങ്കാളി. മൂന്നു വർഷം മുമ്പ് കോഴിക്കോട് ഇൻഡോർ സ്േറ്റഡിയത്തിൽ നടന്ന മധ്യവേനലവധിക്കാല പരിശീലനത്തിന് വന്നാണ് നയന ബാഡ്മിൻറണിൽ ഒരുകൈനോക്കിയത്. കളിക്കാൻ കുട്ടികൾ കുറവായതിനാൽ ജില്ല മത്സരങ്ങളിൽ പെങ്കടുക്കേണ്ടിവന്നതും പെെട്ടന്നായിരുന്നു. ഇപ്പോൾ തിരുവണ്ണൂരിലെ മലബാർ ബാഡ്മിൻറൺ അക്കാദമിയിലാണ് പരിശീലിക്കുന്നത്. ഇന്തോനേഷ്യക്കാരനായ യുസാൻഡിയാണ് പരിശീലകൻ. സാവിത്രി സാബു മെമ്മോറിയൽ ടൂർണമെൻറുൾപ്പെടെ റാങ്കിങ് മത്സരങ്ങളിലും നയന സാന്നിധ്യമറിയിച്ചിട്ടുണ്ട്. സെൻറ് ജോസഫ്സ് ആംഗ്ലോ- ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
