Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലോക പാരാ ബാഡ്​മിൻറൺ;...

ലോക പാരാ ബാഡ്​മിൻറൺ; ഇന്ത്യക്ക്​ ആദ്യ സ്വർണം സമ്മാനിച്ച്​ മാനസി ജോഷി

text_fields
bookmark_border
ലോക പാരാ ബാഡ്​മിൻറൺ; ഇന്ത്യക്ക്​ ആദ്യ സ്വർണം സമ്മാനിച്ച്​ മാനസി ജോഷി
cancel

ന്യൂഡൽഹി: ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്​ച വെച്ച പാരാ ബാഡ്​മിൻറൺ താരങ്ങൾക്ക്​ പ്രധാനമന ്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ട്വിറ്ററിലൂടെയാണ്​ മോദി താരങ്ങളെ അഭിനന്ദിച്ച്​ രംഗത്ത്​ വന്നത്​. ലോക ബാഡ് ​മിൻറൺ ചാമ്പ്യൻഷിപ്പിൽ മാനസി ജോഷി ഇന്ത്യയുടെ ആദ്യ സ്വർണം മെഡൽ ജേതാവായി. മികച്ച ബാഡ്​മിനറൺ താരമായ മാനസിക്ക് ​ 2011 ലുണ്ടായ അപകടത്തിൽ ഇടതുകാൽ നഷ്​ടമായിരുന്നു. 30 കാരിയായ മാനസി മൂന്നു തവണ ലോക ചാമ്പ്യനായ പാരുൽ പാർമറിനെ പരാജയ പ്പെടുത്തിയത്​. 21-12, 21-7 എന്ന സ്​കോർ നേടിയാണ്​ മാനസി രാജ്യത്തിനായി ആദ്യ പാരാ ബാഡ്​മിൻറൺ സ്വർണം നേടിയത്​.

‘ലേ ാക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ 12 മെഡലുകൾ രാജ്യത്തേക്ക്​ കൊണ്ടുവന്ന ഇന്ത്യൻ പാരാ ബാഡ്​മിൻറൺ താരങ്ങളെ ഓർത്ത്​ 1 30 കോടി ഇന്ത്യക്കാർ അഭിമാനിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. അവരുടെ വിജയം വളരെയധികം സന്തോഷകരവും പ്രചോദനകരവുമാണ്​. ഓരോ കളിക്കാരനും പ്രശംസക്ക്​ അർഹനാണ്​.’ -മോദി ട്വീറ്റ്​ ചെയ്​തു.

ചൊവ്വാഴ്​ച കേന്ദ്ര യുവജന,കായിക വകുപ്പ്​ മന്ത്രി കിരൺ റിജിജു പാരാ ബാഡ്​മിൻറൺ വിജയികൾക്ക്​ 1.82 കോടി രൂപയുടെ ചെക്ക്​ കൈമാറി. സ്വർണം നേടിയവർക്ക്​ ഓരോരുത്തർക്കും 20 ലക്ഷം രൂപ വീതവും വെള്ളി മെഡൽ ജേതാക്കൾക്ക്​ 14 ലക്ഷം രൂപ വീതവും, വെങ്കല മെഡൽ കരസ്ഥമാക്കിയവർക്ക്​ എട്ട്​ ലക്ഷം രൂപ വീതവും നൽകി. ഡബ്​ൾസ്​ വിഭാഗത്തിലെ സ്വർണ നേതാക്കൾക്ക്​ 15 ലക്ഷവും വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്ക്​​ 10.5, ആറ്​ ലക്ഷം രൂപ വീതവും നൽകി.

ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ജപ്പാ​​​െൻറ നൊസോമി ഒക്ക​ുഹാരയെ പരാജയപ്പെടുത്തി സ്വർണം നേടിയ ആദ്യ ബാഡ്​മിൻറൺ താരം പി.വി. സിന്ധുവിന്​ 10 ലക്ഷം രൂപ ​കേന്ദ്ര സർക്കാർ നൽകിയിരുന്നു. പി.വി. സിന്ധുവിന്​ അഭിന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

അതേസമയം പാരാ ബാഡ്​മിൻറൺ താരം മാനസി ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണ മെഡൽ ജേതാവായതും പാരാ ബാഡ്​മിൻറൺ സംഘം12 മെഡലുകൾ കരസ്ഥമാക്കിയതും അധികമാരും അറിഞ്ഞില്ല.

തങ്ങൾ മെഡൽ നേടിയിട്ടുണ്ടെന്നും തങ്ങൾക്കും പ്രധാനമന്ത്രിയെ കണ്ട്​ അനുഗ്രഹം വാങ്ങാൻ ആഗ്രഹമുണ്ടെന്നും കാണിച്ച്​ കായിക താരം സുകാന്ത്​ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്​ ട്വീറ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newssports newsindian para badminton playersbwf world championships
News Summary - modi lauds indian para badminton players for performance in bwf world championships -sports news
Next Story