മീ ടൂ: വെളിപ്പെടുത്തലുമായി ബാഡ്​മിൻറൺ താരം ജ്വാല ഗുട്ടയും

11:01 AM
10/10/2018
jwala gutta-sports news
ജ്വാല ഗുട്ട

ന്യൂഡൽഹി: മീ ടൂ കാമ്പയി​​​​​െൻറ ഭാഗമായി  തങ്ങൾ നേരിട്ട അതിക്രമങ്ങൾ സ്​ത്രീകൾ സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറയുന്നത്​ തുടരുന്നു. തനിക്ക്​ നേരിടേണ്ടി വന്ന ദുരനുഭവം പങ്ക​ുവെച്ചു കൊണ്ട്​ ഏറ്റവും ഒടുവിൽ രംഗത്തെത്തിയിരിക്കുന്നത്​ ബാഡ്​മിൻറൺ താരം ജ്വാല ഗുട്ടയാണ്​.

താൻ നേരിട്ട മാനസിക പീഡനത്തെ കുറിച്ചാണ്​ ജ്വാല ഗുട്ട തുറന്നു പറയുന്നത്​. ടീമിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്​ തന്നോട്​ പക്ഷപാതിത്വം കാണിച്ചതായും തന്നെ ഒറ്റപ്പെടുത്തിയതായും ജ്വാല ഗ​ുട്ട പറയുന്നു. എന്നാൽ ആരെയും പേരെടുത്തു പറഞ്ഞ്​ വിമർശിക്കുന്നില്ല.

2006 മുതൽ ഇൗ വ്യക്തി മേധാവിയായതു മുതൽ താൻ ദേശീയ ചാമ്പ്യൻ ആയിരുന്നിട്ടു പോലും ടീമിൽ നിന്ന്​ പുറത്താക്കപ്പെട്ടുവെന്ന്​ ജ്വാല വെളിപ്പെടുത്തി. റിയോയിൽ നിന്ന്​ തിരികെയെത്തിയപ്പോൾ വീണ്ടും ടീമിൽ നിന്ന്​ പുറത്താക്കപ്പെട്ടു. താൻ കളി നിർത്താനുള്ള കാരണങ്ങളിൽ ഒന്ന്​ ഇതായിരുന്നുവെന്നും അവർ വ്യക്തമാക്കി.

ത​​​​​െൻറ കൂടെ കളിച്ചിരുന്നവരെ  ഭീഷണിപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്​തു. എല്ലാ അർഥത്തിലും തന്നെ ഒറ്റപ്പെടുത്തിയെന്നും ജ്വാല ഗുട്ട ആരോപിച്ചു. കായിക മന്ത്രാലയത്തിന്​ ഇക്കാര്യങ്ങൾ അറിയാമെന്നും താൻ പറയുന്നത്​ വ്യക്തി വിദ്വേഷമായാണ്​ എല്ലാവരും കണക്കാക്കുന്നതെന്നും ജ്വാല ഗുട്ട പറയുന്നു. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് അവർ​ ത​​​​​െൻറ അനുഭവം വിശദീകരിച്ചത്​. 

Loading...
COMMENTS