മലേഷ്യൻ മാസ്​റ്റേഴ്​സ്​: ഒക്കുഹാരയെ തകർത്ത്​ സൈന സെമിയിൽ

15:02 PM
18/01/2019
Saina Nehwal

ക്വാലാലംപൂർ: മലേഷ്യൻ മാസ്​റ്റേഴ്​സ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ജപ്പാ​​​െൻറ നൗസുമി ഒക്കുഹാരയെ ക്വാർട്ടറിൽ തകർത്ത് ഇന്ത്യയുടെ​ സൈന നെഹ്​വാൾ സെമിയിൽ. 21-18, 23-21 എന്ന സ്​കോറിനാണ്​ സൈനയുടെ ജയം. സ്​പെയിനി​​​െൻറ കരോളിന മാരിനെയായിരിക്കും സെമിയിൽ സൈന നേരിടുക. 

ഒക്കുഹാരക്കെതിരെ തുടർച്ചയായ ജയമാണ്​ സൈന നേടുന്നത്​. ഇതിന്​ മുമ്പ്​ നടന്ന ഡെൻമാർക്ക്​ ഒാപ്പണിലും ഫ്രഞ്ച്​ ഒാപ്പണിലും സൈന ഒക്കുഹാരയെ തകർത്തിരുന്നു. 48 മിനിട്ട്​ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ്​ സൈനയുടെ സെമി​യിലേക്കുള്ള പ്രവേശനം.

Loading...
COMMENTS