മ​ലേ​ഷ്യ മാ​സ്​​റ്റേ​ഴ്​​സ്; സി​ന്ധു​, സൈ​ന​ ക്വാ​ർ​ട്ട​റി​ൽ

22:40 PM
09/01/2020
sindhu-and-saina-131119.jpg

ക്വാ​ലാ​ലം​പു​ർ: പി.​വി. സി​ന്ധു​വും സൈ​ന നെ​ഹ്​​വാ​ളും മ​ലേ​ഷ്യ മാ​സ്​​റ്റേ​ഴ്​​സ്​ ബാ​ഡ്​​മി​ൻ​റ​ണി​​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മീ​ർ വ​ർ​മ​യും എ​ച്ച്.​എ​സ്. പ്ര​ണോ​​യും തോ​റ്റു​പു​റ​ത്താ​യ​തോ​ടെ പു​രു​ഷ സിം​ഗ്​​ൾ​സി​ലെ ഇ​ന്ത്യ​ൻ വെ​ല്ലു​വി​ളി​ക്ക്​ അ​ന്ത്യ​മാ​യി. ലോ​ക ആ​റാം ന​മ്പ​ർ താ​ര​വും ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​ ജേ​താ​വു​മാ​യ സി​ന്ധു 21-10, 21-15ന്​ ​ജ​പ്പാ​ൻ താ​രം അ​യ ജ​ഹോ​രി​യെ കെ​ട്ടു​കെ​ട്ടി​ച്ചു.

താ​യ്​​വാ​​െൻറ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം താ​യ്​ സു ​യി​ങ്ങി​നെ​യാ​ണ്​ ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​ന്​ നേ​രി​ടേ​ണ്ട​ത്. ര​ണ്ടാം റൗ​ണ്ടി​ൽ ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ആ​ൻ സെ ​യ​ങ്ങി​നെ​തി​രെ ആ​ദ്യ ഗെ​യി​മി​ൽ അ​ൽ​പം വി​യ​ർ​പ്പൊ​ഴു​ക്കി​യെ​ങ്കി​ലും ര​ണ്ടാം ഗെ​യി​മി​ൽ എ​തി​രാ​ളി​യെ നി​ഷ്​​​പ്ര​ഭ​മാ​ക്കി​യ സൈ​ന അ​വ​സാ​ന എ​ട്ടി​ലേ​ക്ക്​ മു​ന്നേ​റി. സ്​​കോ​ർ: 25-23, 21-12. ക്വാ​ർ​ട്ട​റി​ൽ ഒ​ളി​മ്പി​ക്​ ജേ​ത്രി​യാ​യ ക​രോ​ലി​ന മ​രി​നാ​ണ്​ സൈ​ന​യു​ടെ എ​തി​രാ​ളി. 

ആ​തി​ഥേ​യ താ​രം ലീ ​സി ജി​യാ​യോ​ട്​ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സെ​മീ​റി​​െൻറ പ​രാ​ജ​യം. സ്​​കോ​ർ: 21-19, 22-20. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വും ടോ​പ്​ സീ​ഡു​മാ​യ ക​െൻറ മൊ​മോ​ട്ട​യോ​ടാ​യി​രു​ന്നു പ്ര​ണോ​യി​​യു​ടെ തോ​ൽ​വി. 34 മി​നി​റ്റ്​ മാ​​ത്രം നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ൽ 21-10, 21-15നാ​യി​രു​ന്നു മ​ല​യാ​ളി​ താ​ര​ത്തി​​െൻറ തോ​ൽ​വി. നേ​ര​േ​ത്ത ആ​ദ്യ ദി​നം കെ. ​ശ്രീ​കാ​ന്തും പി. ​ക​ശ്യ​പു​ം ഒ​ന്നാം റൗ​ണ്ടി​ൽ തോ​റ്റു​പു​റ​ത്താ​യി​രു​ന്നു.

Loading...
COMMENTS