മലേഷ്യ മാസ്​റ്റേഴ്​സ്​: ശ്രീകാന്ത്​, സൈന ക്വാർട്ടറിൽ; കശ്യപ്​ പുറത്ത്​

21:39 PM
17/01/2019
srikanth_kidambi

ക്വാലാലംപുർ: മലേഷ്യ മാസ്​റ്റേഴ്​സ്​ ബാഡ്​മിൻറൺ ടൂർണമ​െൻറിൽ ഇന്ത്യൻ താരങ്ങളായ കിഡംബി ശ്രീകാന്തും സൈന നെഹ്​വാളും ക്വാർട്ടർ ഫൈനലിലേക്ക്​ മുന്നേറിയപ്പോൾ പാരുപ്പള്ളി കശ്യപ്​ പുറത്തായി. ലോക എട്ടാംനമ്പർ താരമായ ശ്രീകാന്ത്​ 23-21 8-21 21-18ന്​ ഹോ​േങ്കാങ്ങി​​െൻറ 38ാം റാങ്കുകാരൻ വോങ്​ വിങ്​ കി വിൻസ​െൻറിനെയും ഒമ്പതാംനമ്പർ താരമായ സൈന 21-14, 21-16ന്​ 34ാം നമ്പർ താരം ഹോ​േങ്കാങ്ങി​​െൻറ പുയി യിൻ യിപിനെയുമാണ്​ തോൽപിച്ചത്​.

ക്വാർട്ടറിൽ ശ്രീകാന്തിന്​ അഞ്ചാം റാങ്കുകാരൻ ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോയും സൈനക്ക്​ രണ്ടാം റാങ്കുകാരി ജപ്പാ​​െൻറ നൊസോമി ഒകുഹരയുമാണ്​ എതിരാളികൾ. 45ാം റാങ്കുകാരനായ കശ്യപ്​ 17-21, 23-25ന്​ ഏഴാം റാങ്കുകാരൻ ഇന്തോനേഷ്യയുടെ ആൻറണി സിനിസുക ജിൻഡിങ്ങിനോടാണ്​ തോറ്റത്​. വനിത ഡബിൾസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്​ഡി ജോടി 18-21, 17-21ന്​ ഇ​ന്തേ​ാനേഷ്യയുടെ നി കെറ്റുത്​-അമേലിയ പ്രദിപ്​ത ​സഖ്യത്തോട്​ തോറ്റു. 

Loading...
COMMENTS