ഫ്രഞ്ച് ഒാപൺ സൂപ്പർ സീരീസ് ശ്രീകാന്തിന്
text_fieldsപാരിസ്: ഫ്രഞ്ച് ഒാപൺ സൂപ്പർ സീരീസ് കിരീടവും സ്വന്തമാക്കി ഇന്ത്യയുടെ കിഡംബി ശ്രീകാന്തിെൻറ സ്വപ്നക്കുതിപ്പ്. ഇതോടെ സീസണിലെ സൂപ്പർ സീരീസ് കിരീടനേട്ടം നാലായി. ഫൈനലിൽ ജപ്പാെൻറ കെൻറ നിഷിമോടോയെ നേരിട്ടുള്ള ഗെയിമിന് വീഴ്ത്തിയാണ് ശ്രീകാന്തിെൻറ ൈജത്രയാത്ര. ഇന്തോനേഷ്യൻ സൂപ്പർ സീരീസ് (ജൂൺ18), ആസ്ട്രേലിയൻ ഒാപൺ (ജൂൺ 25), ഡെന്മാർക് ഒാപൺ (ഒക്ടോബർ 22) എന്നിവക്കു പിന്നാലെയാണ് സീസണിലെ നാലാം സൂപ്പർ സീരീസ് കിരീടമണിഞ്ഞത്.
ഫ്രഞ്ച് ഒാപണിൽ എട്ടാം സീഡ് താരമായിറങ്ങിയ ശ്രീകാന്ത് ജാപ്പനീസ് താരത്തെ അനായാസം കീഴടക്കി. സ്കോർ: 21-14, 21-13. ആദ്യ ഗെയിം മുതൽ തുടക്കം മുതൽ ലീഡ് നേടിയായിരുന്നു ശ്രീകാന്തിെൻറ ഫിനിഷിങ്.
ഒരു കലണ്ടർവർഷത്തിൽ നാല് സൂപ്പർ സീരീസ് കിരീടമണിയുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഇന്ത്യൻ താരത്തിന് സ്വന്തമായി. കരിറയിലെ ആറാം സൂപ്പർ സീരീസ് കിരീടം കൂടിയാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
