Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൂനിയർ ഏഷ്യൻ ഷട്ട്ൽ ബാഡ്മിൻറൺ: അനുഗ്രഹ, റസ ഫർഹത്ത് ഇന്ത്യൻ ടീമിൽ
text_fieldsbookmark_border
കോഴിക്കോട്: ഇന്തോനേഷ്യയിലെ ജകാർത്തയിൽ ജൂലൈ 22 മുതൽ 30 വരെ നടക്കുന്ന ജൂനിയർ ഏഷ്യൻ ഷട്ട്ൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് കേരള ബാഡ്മിൻറൺ ഡബ്ൾസ് താരങ്ങളായ അനുഗ്രഹ വിജയകുമാർ (കോഴിക്കോട്), റസ ഫർഹത്ത് (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു.
കേരളത്തിൽ ഈ വർഷം നടന്ന മൂന്ന് ടൂർണമെൻറുകളിലും ഇവർ കിരീടം നേടിയിരുന്നു. ഇരുവരും ഇപ്പോൾ എറണാകുളം റീജനൽ സ്പോർട്സ് സെൻററിൽ ജോയ് ടി. ആൻറണിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
