You are here
സിന്ധുവിനു വീണ്ടും യമാഗുച്ചി ഷോക്ക്; സായ്പ്രണീത് സെമിയിൽ
ഹൈദരാബാദ്: അകാനെ യമാഗുച്ചിക്ക് മുന്നിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അടിയറവ് പറഞ്ഞ പി.വി. സിന്ധു ജപ്പാൻ ഒാപൺ ബാഡ്മിൻറണിെൻറ ക്വാർട്ടറിൽ പുറത്തായി. ഇന്തോനേഷ്യൻ ഒാപണിെൻറ ഫൈനലിലേറ്റ തോൽവിക്ക് എതിരാളിയുെട മടയിൽചെന്ന് പകരം വീട്ടാമെന്ന കണക്കുകൂട്ടലിലെത്തിയ സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് യമാഗുച്ചി പരാജയപ്പെടുത്തിയത് (18-21, 15-21).
ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ കാര്യമായ പോരാട്ടം പുറത്തെടുക്കാനായില്ല. പുരുഷ വിഭാഗം സിംഗ്ൾസിൽ ഇന്ത്യയുടെ ബി. സായ് പ്രണീത് ജയത്തോടെ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ 21-12, 21-15ന് തോൽപിച്ച പ്രണീത് ജപ്പാൻ ഒാപണിെൻറ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി.
സെമിയില്‍ ഒന്നാം സീഡായ ജപ്പാെൻറ കെേൻറാ മൊമൊട്ടയാണ് പ്രണീതിെൻറ എതിരാളി. പുരുഷ ഡബ്ൾസിൽ ജപ്പാെൻറ കീഗോ െസാനോഡ-തകേഷി കമുറ സഖ്യത്തോട് തോറ്റ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി-ചിരാഗ് ക്ഷെട്ടി സഖ്യവും സെമി കാണാതെ പുറത്തായി.

Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.