ജപ്പാൻ ഓപ്പൺ: പി.വി സിന്ധു പുറത്ത്​

13:07 PM
26/07/2019
pv-sindu

ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്​മിൻറൺ ടൂർണമ​െൻറിൽ ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിൽ പുറത്ത്​. ജപ്പാൻെറ അകനെ യമാഗുച്ചിയോടായിരുന്നു സിന്ധുവിൻെറ തോൽവി. സ്​കോർ: 18-21, 15-21.

ഇന്തോനേഷ്യൻ ഓപ്പൺ ടൂർണമ​െൻറിൻെറ ഫൈനലിലും യമാഗുച്ചിയോട്​ സിന്ധു അടിയറവ്​ പറഞ്ഞിരുന്നു. 15-21, 16-21 എന്ന സ്​കോറിനായിരുന്നു ഇന്തോനേഷ്യൻ ഓപ്പണിൽ സിന്ധുവിൻെറ തോൽവി. 

അതേസമയം ഇന്ത്യയുടെ സായ്​ പ്രണീത്​ ജപ്പാൻ ഓപ്പണിൽ സെമി ഫൈനലിലേക്ക്​ ​മുന്നേറി. ഇന്തോനേഷ്യയുടെ ടോമി സുഗിയർ​ട്ടോയെ തോൽപ്പിച്ചാണ്​ പ്രണീതിൻെറ സെമി ഫൈനൽ പ്രവേശനം. നേരിട്ടുള്ള ഗെയിമുകൾക്ക്​ പ്രണീത്​ ഇന്തോനേഷ്യൻ താരത്തെ തകർത്തു വിട്ടു. 

Loading...
COMMENTS