ജപ്പാൻ ഒാപൺ ബാഡ്മിൻറൺ: പ്രണവ്-സിക്കി സഖ്യത്തിന് സെമിയിൽ തോൽവി
text_fieldsടോക്യോ: ജപ്പാൻ ഒാപണിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അടഞ്ഞു. ഇന്ത്യൻ േജാടികളായ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യം മിക്സഡ് ഡബ്ൾസിൽ ഫൈനൽ കാണാതെ പുറത്തായി. സെമിയിൽ ജപ്പാൻ ജോടികളായ ടകോരു ഹോകി-സയാക്ക ഹിരോട്ട സഖ്യത്തിനോട് തോറ്റാണ് പുറത്തായത്. സ്കോർ: 21-14, 15-21, 19-21. ഇതോടെ ജപ്പാൻ ഒാപണിൽ ഇന്ത്യൻ പ്രതീക്ഷകളെല്ലാം അവസാനിച്ചു. പ്രണവ്-സിക്കി സഖ്യം ഒരുമണിക്കൂർ നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് പിടിച്ചെടുത്ത് മുന്നേറിയെങ്കിലും പിന്നീട് രണ്ടു സെറ്റുകളും കൈവിടുകയായിരുന്നു.
അതേസമയം, പുരുഷ സിംഗ്ൾസിൽ െഡന്മാർക്കിെൻറ വിക്ടർ അക്സൽസൺ ലോക ഒന്നാം നമ്പർ താരം സൺ വോഹോയെ തോൽപിച്ച് ഫൈനലിൽ കടന്നു. സ്കോർ: 21-16, 21-16. ജപ്പാൻ ഒാപ്പണിൽ ആറുതവണ ജേതാവായ മലേഷ്യയുടെ ലീ ചോങ് വെയെ, വിക്ടർ അക്സൽസൺ നേരിടും. വനിത സിംഗ്ൾസിൽ ഒളിമ്പിക്സ് സ്വർണ മെഡൽ ജേത്രി സ്പെയിനിെൻറ കരോലിന മാരിൻ ഫൈനലിലേക്ക് നേരിട്ട് പ്രവേശിച്ചു. എതിരാളി ജപ്പാെൻറ നൊസോമി ഒകുഹാര പരിക്കുമൂലം മത്സരത്തിൽനിന്ന് പിൻവാങ്ങിയതോടെയാണ് സ്പാനിഷ് താരം ഫൈനലിലേക്ക് പ്രവേശിച്ചത്.
