ഇന്തോനേഷ്യൻ ഓപൺ; സിന്ധു ഫൈനലിൽ

16:50 PM
20/07/2019
PV-sindhu-20-7-19.jpg

ജകാർത്ത: പി.വി. സിന്ധു ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ചൈനയുടെ ചെൻ യൂ ഫെയിനെ ആണ് ലോക അഞ്ചാം സീഡായ സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-19, 21-10. 

രണ്ട് ഗെയിമിലും ചൈനീസ് എതിരാളിക്കെതിരേ ആദ്യം പിന്നിലായ സിന്ധു പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നാലാം സീഡായ അകാനെ യമഗൂച്ചിയെയാണ് സിന്ധു നേരിടുക. 

Loading...
COMMENTS