ഇ​ന്തോ​നേ​ഷ്യ​ൻ സൂ​പ്പ​ർ സീ​രീ​സ്​  കി​രീ​ടം കെ. ​ശ്രീ​കാ​ന്തി​ന്​

16:51 PM
18/06/2017
ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ കി​രീ​ടം ചൂ​ടി​യ കെ. ​ശ്രീ​കാ​ന്തി​െൻറ വി​ജ​യാ​​ഘോ​ഷം

ജ​കാ​ർ​ത്ത: കി​ഡം​ബി ശ്രീ​കാ​ന്തി​ലൂ​ടെ ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടി​ൽ വീ​ണ്ടും ഇ​ന്ത്യ​ൻ ജൈ​ത്ര​യാ​ത്ര. ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ലി​ൽ ജ​പ്പാ​​​െൻറ ക​സു​മാ​സ സ​കാ​യി​യെ നേ​രി​ട്ടു​ള്ള ഗെ​യ്​​മി​ന്​​ കീ​ഴ​ട​ക്കി ശ്രീ​കാ​ന്തി​ന്​ സീ​സ​ണി​ലെ ആ​ദ്യ കി​രീ​ട​നേ​ട്ടം. തീ​പ്പാ​റു​ന്ന ​സ്​​മാ​ഷും അ​തി​വേ​ഗ​ത്തി​ലെ ഡ്രോ​പ്പ്​ ഷോ​ട്ടു​മാ​യി ക​ളം വാ​ണ ലോ​ക 22ാം ന​മ്പ​ർ താ​രം വെ​റും 37 മി​നി​റ്റി​ൽ ക​ളി പൂ​ർ​ത്തി​യാ​ക്കി കി​രീ​ട​മ​ണി​ഞ്ഞു. സ്​​കോ​ർ 21-11, 21-19. 
ഒ​ന്നാം ഗെ​യ്​​മി​ൽ അ​നാ​യാ​സ​മാ​യി​രു​ന്നു ശ്രീ​കാ​ന്തി​​​െൻറ ജ​യം. തു​ട​ക്ക​ത്തി​ൽ​ത​ന്നെ ലീ​ഡ്​ പി​ടി​ച്ച ഇ​ന്ത്യ​ൻ താ​രം റാ​ലി​ക​ൾ​ക്കു​പോ​ലും മു​തി​രാ​തെ പോ​യ​ൻ​റ്​ വാ​രി​ക്കൂ​ട്ടാ​നാ​യി​രു​ന്നു ശ്ര​മി​ച്ച​ത്. 6-4, 11-8 എ​ന്നി​ങ്ങ​നെ ഒാ​രോ ഇ​ട​വേ​ള​യി​ലും ലീ​ഡ്​ നേ​ടി​യ ശ്രീ​കാ​ന്ത്​ 21-11ന്​ ​ഗെ​യിം സ്വ​ന്ത​മാ​ക്കി. 

എ​ന്നാ​ൽ, ര​ണ്ടാം ഗെ​യ്​​മി​ൽ ക​ളി​മാ​റി. കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ാ​ത്​​മ​ക​മാ​യി​രു​ന്നു സ​കാ​യു​ടെ സ​മീ​പ​നം. തു​ട​ക്ക​ത്തി​ൽ ത​ന്നെ ലീ​ഡ്​ പി​ടി​ച്ച ജ​പ്പാ​നീ​സ്​ താ​രം 7-3ന്​ ​ലീ​ഡ്​ നേ​ടി. ബാ​ക്​​ഹാ​ൻ​ഡും നെ​റ്റ്​​ഷോ​ട്ടു​മാ​യി ശ്രീ​കാ​ന്തി​നി​​​െൻറ ശ്ര​ദ്ധ​തെ​റ്റി​ച്ച്​ പോ​യ​ൻ​റു​ക​ളാ​ക്കി​യ​പ്പോ​ൾ 11-6ന്​ ​ക​സാ​യ്​ ലീ​ഡു​റ​പ്പി​ച്ചു. എ​ന്നാ​ൽ, ഇ​ട​വേ​ള​യി​ൽ തി​രി​ച്ചെ​ത്തി​യ ശ്രീ​കാ​ന്ത്​ 13-13ന്​ ​ഒ​പ്പം പി​ടി​ച്ചു. ഇൗ​പോ​രാ​ട്ടം 19-19ലു​മെ​ത്തി. ഒ​ടു​വി​ൽ ര​ണ്ട്​ സൂ​പ്പ​ർ സ്​​മാ​ഷു​ക​ളി​ലൂ​ടെ എ​തി​രാ​ളി​യെ ത​രി​പ്പ​ണ​മാ​ക്കി ര​ണ്ട്​ പോ​യ​ൻ​റ്​ കൂ​ടി സ്വ​ന്ത​മാ​ക്കി  കി​രീ​ടം ഉ​റ​പ്പി​ച്ചു. 

2014 ചൈ​ന സൂ​പ്പ​ർ സീ​രീ​സും, 2015 ഇ​ന്ത്യ​ൻ സൂ​പ്പ​ർ സീ​രീ​സും നേ​ടി​യ ശ്രീ​കാ​ന്തി​​​െൻറ ക​രി​യ​റി​ലെ മൂ​ന്നാം സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​മാ​ണ്​ ജ​കാ​ർ​ത്ത​യി​ലേ​ത്. ‘മി​ക​ച്ച ക​ളി​യാ​യി​രു​ന്നു എ​തി​രാ​ളി​യു​ടേ​ത്. പ്ര​ത്യേ​കി​ച്ച്​ ര​ണ്ടാം ഗെ​യ്​​മി​ൽ. പി​ന്നി​ൽ നി​ൽ​ക്ക​വെ തി​രി​ച്ചെ​ത്തി 13-13ന്​ ​ഒ​പ്പം പി​ടി​ച്ച​ത്​ ക​ളി​യു​ടെ ടേ​ണി​ങ്​ പോ​യ​ൻ​റാ​യി. പ​രി​ശീ​ല​ക​നും ആ​രാ​ധ​ക​ർ​ക്കും ന​ന്ദി’ -മ​ത്സ​ര​ശേ​ഷം ശ്രീ​കാ​ന്ത്​ പ​റ​ഞ്ഞു. 

​ഏ​പ്രി​ലി​ൽ ന​ട​ന്ന സിം​ഗ​പ്പൂ​ർ ഒാ​പ​ണി​ൽ ഇ​ന്ത്യ​യു​ടെ​ത​ന്നെ സാ​യ്​ പ്ര​ണീ​തി​നോ​ട്​ കീ​ഴ​ട​ങ്ങി​യ ശ്രീ​കാ​ന്തി​​​െൻറ ഇൗ ​വ​ർ​ഷ​ത്തെ ആ​ദ്യ കി​രീ​ട​മാ​ണി​ത്. ​
ൈഹ​ദ​രാ​ബാ​ദു​കാ​ര​നാ​യ 24കാ​ര​ൻ ​േഗാ​പി​ച​ന്ദി​നു കീ​ഴി​ലാ​ണ്​ പ​രി​ശീ​ല​നം. 

COMMENTS