ഒ​കു​ഹാ​രയെ വീഴ്ത്തി; ഇ​േന്താനേഷ്യൻ ഒാപണിൽ സിന്ധു സെമിയിൽ

00:27 AM
20/07/2019
ജ​കാ​ർ​ത്ത: ഇ​ത്ത​വ​ണ ജ​പ്പാ​​െൻറ നൊ​സോ​മി ഒ​കു​ഹാ​ര​യെ ക​ണ്ട​പ്പോ​ൾ സി​ന്ധു ക​ളി മ​റ​ന്നി​ല്ല. വ​നി​ത സിം​ഗ്​​ൾ​സ്​ കോ​ർ​ട്ടി​ലെ ചി​ര​വൈ​രി​ക​ളു​ടെ പോ​രാ​ട്ട​മാ​യി മാ​റി​യ ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജ​പ്പാ​ൻ വെ​ല്ലു​വി​ളി​യെ അ​നാ​യാ​സം മ​റി​ക​ട​ന്ന പി.​വി. സി​ന്ധു സെ​മി​യി​ൽ. മൂ​ന്നാം സീ​ഡാ​യ ഒ​കു​ഹാ​ര​യെ ​21-14, 21-7നാ​ണ്​ അ​ഞ്ചാം സീ​ഡാ​യ സി​ന്ധു വീ​ഴ്​​ത്തി​യ​ത്. അ​ധി​കം വി​യ​ർ​പ്പൊ​ഴു​ക്കാ​തെ 44 മി​നി​റ്റി​ന​കം സി​ന്ധു മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ചു. ര​ണ്ടാം സീ​ഡാ​യ ചൈ​ന​യു​ടെ ചെ​ൻ യൂ ​ഫെ​യ്​ ആ​ണ്​ സെ​മി​യി​ൽ സി​ന്ധു​വി​​െൻറ എ​തി​രാ​ളി. 

തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ജ​പ്പാ​ൻ താ​ര​ത്തി​നെ​തി​രെ മേ​ധാ​വി​ത്വം സ്​​ഥാ​പി​ച്ചാ​യി​രു​ന്നു സി​ന്ധു​വി​​െൻറ വി​ജ​യം. ആ​ദ്യ ഗെ​യി​മി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലു പോ​യ​ൻ​റ്​ നേ​ടി 10-6ലെ​ത്തി​യ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്​ പി​ന്നീ​ട്​ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ല്ല. ര​ണ്ടാം​ ഗെ​യി​മി​ൽ ക​ളി കൂ​ടു​ത​ൽ അ​നാ​യാ​സ​മാ​യി. ​േകാ​ർ​ട്ട്​ നി​റ​യെ ഒാ​ടി​ക്ക​ളി​ച്ച്​ ക്രോ​സ്​​കോ​ർ​ട്ടു​ക​ൾ ഉ​തി​ർ​ക്കു​ന്ന ഒ​കു​ഹാ​ര​ക്ക്​ ഒ​രി​ക്ക​ൽ പോ​ലും മേ​ധാ​വി​ത്വം നേ​ടാ​നു​മാ​യി​ല്ല. ടൂ​ർ​ണ​മ​െൻറി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക ഇന്ത്യൻ താ​ര​മാ​ണ്​ സി​ന്ധു.
Loading...
COMMENTS