ഇന്തോനേഷ്യ മാസ്​റ്റേഴ്​സ്​: സൈന ഫൈനലിൽ

16:43 PM
26/01/2019
saina-nehwal

ജ​കാ​ർ​ത്ത: ഇന്ത്യയുടെ സൈന നെഹ്​വാൾ ചൈനയുടെ ഹി ബിങ്​ജാഒാവിനെ തകർത്ത്​ ഇ​ന്തോ​നേ​ഷ്യ മാ​സ്​​റ്റേ​ഴ്​​സി​​​െൻറ ഫൈനലിലേക്ക്​ കടന്നു. ചൈനയുടെ ആറാം സീഡിനെ തകർത്ത്​ സൈന സീസണിലെ ആദ്യ ഫൈനലിലേക്കാണ്​ ഇന്ന്​​ പ്രവേശിച്ചത്​. സ്​കോർ: 18-21, 21-12, 21-18. 

ചൈനയുടെ ചെൻ യുഫേയ്,​ സ്​പെയിനി​​െൻറ കാരോലിന മാരിൻ എന്നിവർ തമ്മിൽ നടക്കാനിരിക്കുന്ന രണ്ടാം സെമയിലെ വിജയിയെ ആയിരിക്കും സൈന കലാശപ്പോരിൽ നേരിടുക. 

താ​യ്​​ല​ൻ​ഡ്​ താ​രം പോ​ൺ​പാ​വീ ചോ​ചു​വോ​ങ്ങി​നെ നി​ഷ്​​പ്ര​യാ​സം കീ​ഴ്​​പ്പെ​ടു​ത്തിയായിരുന്നു എട്ടാം സീഡായ സൈ​ന സെ​മി​യി​ലേ​ക്ക്​ ക​ട​ന്നത്​.

Loading...
COMMENTS