പരിക്ക്​ മൂലം മാരിൻ പിന്മാറി; സൈനക്ക്​ ഇന്തോനേഷ്യ മാസ്​റ്റേഴ്​സ്​ കിരീടം

15:21 PM
27/01/2019
saina

ജക്കാർത്ത: ഇന്തോനേഷ്യ മാസ്​​റ്റേഴ്​സ്​ ബാഡ്​മിൻറൺ കിരീടം ഇന്ത്യയുടെ സൈന നെഹ്​വാളിന്​. ഫൈനലിൽ സ്​പെയിനി​​​​​െൻറ കരോലിന മാരിൻ പരിക്കേറ്റ്​ മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ്​ സൈനയെ വിജയിയായി പ്രഖ്യാപിച്ചത്​. സൈനയുടെ നാലാം ഇന്തോനേഷ്യ മാസ്​റ്റേഴ്​സ്​ കിരീടമാണിത്​. 2009, 2010, 2012 എന്നീവർഷങ്ങളിലാണ്​ താരം മുമ്പ്​ ഇന്തോനേഷ്യ മാസ്​റ്റേഴ്​സ്​ കിരീടം സ്വന്തമാക്കിയിട്ടുള്ളത്​.

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്​ചവെച്ചത്​ മാരിനായിരുന്നു. ആദ്യ സെറ്റിൽ 10-4ന്​ ലീഡ്​ ചെയ്​ത നിൽക്കെയായിരുന്നു അവർക്ക്​ കാലിന്​ പരിക്കേൽക്കുന്നത്​. അത്​ മറികടന്ന്​ കളിക്കാനായി ശ്രമിച്ചെങ്കിലും വേദനകൊണ്ട്​ പുളഞ്ഞ താരം മത്സരത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

Loading...
COMMENTS