Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅടിതെറ്റാതെ ഇന്ത്യ

അടിതെറ്റാതെ ഇന്ത്യ

text_fields
bookmark_border
sindhu
cancel

ഗ്ലാ​സ്​​ഗോ: ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ലി​ട​റാ​തെ ഇ​ന്ത്യ​ൻ കു​തി​പ്പ്. വ​നി​ത സിം​ഗ്​​ൾ​സി​ൽ ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ്​ പി.​വി. സി​ന്ധു പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ സിം​ഗ​പ്പൂ​ർ ഒാ​പ​ൺ ചാ​മ്പ്യ​നാ​യ ബി. ​സാ​യ്​ പ്ര​ണീ​തും 17ാം ന​മ്പ​ർ താ​രം അ​ജ​യ്​ ജ​യ​റാ​മും അ​നാ​യാ​സ ജ​യ​ത്തോ​ടെ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ പ്ര​ണ​വ്​ ജെ​റി ചോ​പ്ര-​സി​ക്കി റെ​ഡ്​​ഡി സ​ഖ്യ​വും ജ​യ​ത്തോ​ടെ തു​ട​ങ്ങി. അ​തേ​സ​മ​യം, അ​ശ്വി​നി പൊ​ന്ന​പ്പ-​സു​മീ​ത്​ റെ​ഡ്​​ഡി സ​ഖ്യം തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യി.

ഒ​ന്നാം റൗ​ണ്ടി​ൽ ബൈ ​ല​ഭി​ച്ച സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ ദ​ക്ഷി​ണ കൊ​റി​യ​ക്കാ​രി കിം ​യോ​മി​ന്നി​നെ 49 മി​നി​റ്റ്​ പോ​രാ​ട്ട​ത്തി​ലൂ​ടെ വീ​ഴ്​​ത്തി​യാ​ണ്​ പ്രീ​ക്വാ​ർ​ട്ട​ർ ബ​ർ​ത്തു​റ​പ്പി​ച്ച​ത്. സ്​​കോ​ർ: 21-16, 21-14. ഇ​തോ​ടെ അ​ഞ്ചാം ത​വ​ണ​യും  കൊ​റി​യ​ൻ​താ​ര​വു​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ സി​ന്ധു​വി​​െൻറ റെ​ക്കോ​ഡ്​ 4-1 ആ​യി. റ​ഷ്യ​യു​ടെ ഇ​വ​ഞ്ച​നി​യ കൊ​സ്​​റ്റ​കാ​യ-​ഹോ​േ​ങ്കാ​ങ്ങി​​െൻറ ച്യൂ​ങ്​ ഗാ​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​വും പ്രീ​ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​​െൻറ എ​തി​രാ​ളി. 

ഹോ​േ​ങ്കാ​ങ്ങി​​െൻറ വെ​യ്​ നാ​നി​നെ തോ​ൽ​പി​ച്ചാ​ണ്​ സാ​യ്​ പ്ര​ണീ​ത്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. സ്​​കോ​ർ: 21-18, 21-17. ആ​ദ്യ ഗെ​യി​​​മി​ൽ 5-9ന്​ ​പി​ന്നി​ൽ നി​ന്ന​ശേ​ഷം 14-16ലേ​ക്ക്​ പൊ​രു​തി​ക്ക​യ​റി​യ സാ​യ്​ പ്ര​ണീ​ത്​ അ​വ​സാ​ന കു​തി​പ്പി​ലാ​ണ്​ ക​ളി പി​ടി​ച്ച​ത്. ര​ണ്ടാം ഗെ​യി​​മി​ലും ആ​ദ്യം പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു സാ​യി​യു​ടെ ജ​യം. 
അ​ജ​യ്​ ജ​യ​റാം, ഒാ​സ്​​ട്രി​യ​യു​ടെ ലൂ​ക റാ​ബ​റെ 21-14, 21-12 എ​ന്ന സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച്​ മു​ന്നേ​റി. മ​റ്റൊ​രു വ​നി​ത സിം​ഗ്​​ൾ​സി​ൽ ദേ​ശീ​യ ചാ​മ്പ്യ​ൻ ​ഋ​തു​പ​ർ​ണ ദാ​സ്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഫി​ൻ​ല​ൻ​ഡു​കാ​രി അ​യ്​​രി മി​കേ​ല പ​രി​ക്കി​നെ തു​ട​ർ​ന്ന്​ പി​ൻ​വാ​ങ്ങി​യ​തോ​ടെ​യാ​ണ്​ ദാ​സി​​െൻറ മു​ന്നേ​റ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonindian teammalayalam newssports newsWorld Badminton ChampionshipSindu
News Summary - Indian team perfomance in badminton series-Sports news
Next Story