ഇന്ത്യൻ പോരിൽ സിന്ധു സൈനയെ കീഴടക്കി സിന്ധു സെമിയിൽ
text_fields
ന്യൂഡൽഹി: ഇന്ത്യൻ വനിത ടെന്നിസിലെ രണ്ട് ലോകതാരങ്ങൾ മുഖാമുഖം പോരടിച്ചപ്പോൾ ഒളിമ്പിക്സ് വെള്ളിക്ക് തിളക്കമേകി പി.വി. സിന്ധുവിെൻറ വിജയക്കൊടി. ഇന്ത്യൻ സൂപ്പർ സീരീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ് ക്വാർട്ടർ ഫൈനലിൽ സൈന നെഹ്വാളിനെ നേരിട്ടുള്ള സെറ്റിന് കീഴടക്കി സിന്ധു സെമിയിലേക്ക്. ആരാധകരുടെ നിലക്കാതെയുള്ള ആർപ്പുവിളികൾക്കൊടുവിൽ സൈനയുടെ പരിചയ സമ്പത്തിനെ പവർഗെയിമിലൂടെ സിന്ധു കീഴടക്കി. സ്കോർ: 21-16, 22-20.
ആദ്യ സെറ്റിെൻറ തുടക്കത്തിൽ ഒപ്പത്തിനൊപ്പം മുന്നേറിയ സൈനയെ പത്തു പോയൻറിനുള്ളിൽ സിന്ധു മറികടന്ന് ലീഡ് നേടിയിരുന്നു. പിന്നെ അനായാസ കുതിപ്പിലൂടെ സെറ്റ് പിടിച്ചു. രണ്ടാം സെറ്റിൽ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവിന് പിഴവുകൾ ആവർത്തിച്ചപ്പോൾ സൈനയുടേതായിരുന്നു മുന്നേറ്റം. ഒടുവിൽ 20-19 എന്ന നിലയിലെത്തി. എന്നാൽ, സെറ്റ്പോയൻറിനരികെ സൈന വരുത്തിയ രണ്ടു പിഴവിൽ കളി ൈടബ്രേക്കറിലെത്തിച്ച് സിന്ധു മാച്ച് സ്വന്തമാക്കി.
‘‘ഉജ്ജ്വല മത്സരമായിരുന്നു. തുടക്കം മുതൽ സൈന ലീഡ് ചെയ്തു. എങ്കിലും, ആത്മവിശ്വാസത്തോടെ ഞാൻ പൊരുതി. ഒരു ഷട്ട്ലും സാധ്യതയുടെ ബലത്തിൽ വിടാൻ ശ്രമിച്ചില്ല. സൈന 20-19ൽ എത്തിയപ്പോഴും പുറത്തേക്ക് പോയ ഷട്ട്ൽ എടുത്തു. ഒടുവിൽ എെൻറ വിശ്വാസം ശരിയെന്ന് തെളിയിക്കുന്ന ഫലം ലഭിച്ചു’’ -സിന്ധു പറഞ്ഞു. സെമിയിൽ കൊറിയയുടെ രണ്ടാം സീഡ് താരം സുങ് ജി യുനാണ് സിന്ധുവിെൻറ എതിരാളി. പുരുഷ ക്വാർട്ടറിൽ ഇന്ത്യയുടെ സെമീർ വർമ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
