ഇ​ന്ത്യ ഒാ​പ​ൺ: സി​ന്ധു​വും ശ്രീ​കാ​ന്ത​ും  ര​ണ്ടാം റൗ​ണ്ടി​ൽ

23:35 PM
27/03/2019
pv-sindhu

ന്യൂ​ഡ​ൽ​ഹി: പി.​വി. സി​ന്ധു, കി​ഡം​ബി ശ്രീ​കാ​ന്ത്, എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്​ എ​ന്നി​വ​ർ ജ​യ​ത്തോ​ടെ ഇ​ന്ത്യ​ൻ ഒാ​പ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ത്യ​യു​ടെ​ത​ന്നെ മു​ഗ്​​ദ അ​ഗ്​​രെ​യാ​യി​രു​ന്നു മു​ൻ ചാ​മ്പ്യ​നും നി​ല​വി​ലെ റ​ണ്ണേ​ഴ്​​സ്​ അ​പ്പു​കൂ​ടി​യാ​യ സി​ന്ധു​വി​​െൻറ എ​തി​രാ​ളി. 21-8, 21-13 സ്​​കോ​റി​ന്​ അ​നാ​യാ​സം സി​ന്ധു ജ​യി​ച്ചു. 

2015ലെ ​ചാ​മ്പ്യ​നാ​യ ശ്രീ​കാ​ന്ത്​ ഹോ​േ​ങ്കാ​ങ്ങി​​െൻറ വോ​ങ്​ വി​ങ്​ വി​ൻ​സ​െൻറി​നെ 21-16, 18-21, 21-19 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ക്കു​ന്ന​ത്. താ​യ്​​ല​ൻ​ഡി​​െൻറ വാ​ങ്​​ച​റോ​യി​നെ 14-21, 21-18, 21-14 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ​എ​ച്ച്.​എ​സ്. ​പ്ര​ണോ​യ്​ വി​ജ​യ​ത്തു​ട​ക്കം കു​റി​ച്ച​ത്.  
 

Loading...
COMMENTS