ന്യൂസിലൻഡ് ഒാപൺ: പ്രണോയിയും സൗരഭ് വർമയും പുറത്ത്; ഇന്ത്യൻ പോരാട്ടം അവസാനിച്ചു
text_fieldsഒക്ലൻഡ്: ന്യൂസിലൻഡ് ഒാപണിൽ എച്ച് .എസ് പ്രണോയിക്കും സൗരഭ് വർമക്കും അടിതെറ്റിയതോടെ ഇന്ത്യൻ പോരാട്ടത്തിന് അവസാനമായി. പുരുഷ സിംഗ്ൾസിൽ ക്വാർട്ടർ ഫൈനലിൽ ഇരുവരും പുറത്തായി. ചൈനീസ് തായ്പേയുടെ ലിൻ യു സിന്നിനോടാണ് നാലാം സീഡായ പ്രണോയിയുടെ തോൽവി.
നേരത്തെ യു.എസ്. ഒാപണിൽ കിരീടം ചൂടിയ പ്രണോയ്, ന്യൂസിലൻഡ് ഒാപണിലും കിരീടം നേടുമെന്ന് തോന്നിച്ച് മുന്നേറിയെങ്കിലും ചൈനീസ് തായ്പേ അട്ടിമറിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ ഒരു മണിക്കൂറും ആറുമിനിറ്റും പൊരുതിയെങ്കിലും 10-21, 22-20, 21-23 പോയൻറിനാണ് തോൽവി സമ്മതിച്ചത്. അതേസമയം, ഏഴാം സീഡായ വർമ ഹോേങ്കാങ്ങിെൻറ ലീ ചുക്ക് യു വിനോട് തോറ്റാണ് പുറത്താവുന്നത്. സ്കോർ: 19-21, 16-21.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
