ഹോങ്കോങ് ഒാപൺ: പി.വി സിന്ധുവിന് വെള്ളിയോടെ മടക്കം
text_fieldsകൊവ്ലൂൺ: ഹോേങ്കാങ് ഒാപണിൽ വനിത സിംഗ്ൾസ് ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. േലാക ഒന്നാം നമ്പറായ ചൈനീസ് തായ്പേയിയുടെ തായ് സുയിങ്ങിനോട് 18-21, 18-21 സ്കോറിനായിരുന്നു തോൽവി. തുടർച്ചയായി രണ്ടാം തവണയാണ് സിന്ധു, തായ് സുയിങ്ങിനോട് തോൽക്കുന്നത്.
കഴിഞ്ഞവർഷത്തെ ഫൈനൽ ആവർത്തനമായ ഇത്തവണയും മത്സരത്തിൽ ആധിപത്യം തായ് സുയിങ്ങിനു തന്നെയായിരുന്നു. 43 മിനിറ്റിലായിരുന്നു രണ്ടു സെറ്റും ജയിച്ച തായ് മത്സരം സ്വന്തമാക്കിയത്.
കളിയിൽ തിരിച്ചു വരാൻ പരമാവധി ശ്രമിച്ച സിന്ധു എതിരാളിയുടെ മികച്ച സ്മാഷുകൾക്കും നെറ്റ് പ്ലേക്കും മുന്നിൽ പതറുകയായിരുന്നു. സെമിയിൽ തായ്ലാൻറിെൻറ റച്നോകിനോട് മികച്ച വിജയം സ്വന്തമാക്കിയ സിന്ധുവിന് ഫൈനലിൽ വിജയമാവർത്തിക്കാനായില്ല. ഇതിന് മുമ്പ് പ്രകാശ് പദുകോൺ, സൈന നെഹ്വാൾ എന്നിവരാണ് ഹോങ് കോങ് സൂപ്പർ സീരിസ് േനടിയ ഇന്ത്യക്കാർ.
