ഒാ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ​: ആ​ദ്യ റൗ​ണ്ട്​ ക​ട​ക്കാ​തെ സൈ​ന ​

22:53 PM
12/03/2020

ബി​ർ​മി​ങ്​​ഹാം: ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ബാ​ഡ്​​മി​ൻ​റ​ൺ താ​രം സൈ​ന നെ​ഹ്​​വാ​ളി​​െൻറ ഒ​ളി​മ്പി​ക്​ യോ​ഗ്യ​ത സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​യേ​കി​ക്കൊ​ണ്ട്​ താ​രം ഒാ​ൾ ഇം​ഗ്ല​ണ്ട്​ ഓ​പ​ണി​​െൻറ ഒ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. ജ​പ്പാ​​െൻറ ലോ​ക മൂ​ന്നാം ന​മ്പ​ർ താ​രം അ​കാ​െ​ന യ​മാ​ഗു​ച്ചി​യാ​ണ്​ സൈ​ന​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക്​ ത​റ​പ​റ്റി​ച്ച​ത്. 11-21, 8-21 എ​ന്ന സ്​​കോ​റി​ന്​ വെ​റും 28 മി​നി​റ്റി​നു​ള്ളി​ൽ സൈ​ന തോ​ൽ​വി സ​മ്മ​തി​ച്ചു.

 

നി​ല​വി​ൽ വ​നി​ത​ക​ളു​ടെ റാ​ങ്കി​ങ്ങി​ൽ 20ാം സ്​​ഥാ​ന​ത്തു​ള്ള സൈ​ന​ക്ക്​ ഏ​പ്രി​ൽ 28നു​ള്ളി​ൽ ആ​ദ്യ 16ൽ ​ഇ​ടം​പി​ടി​ച്ചി​ല്ലെ​ങ്കി​ൽ ടോ​ക്യോ​ക്ക്​ പ​റ​ക്കാ​നാ​കി​ല്ല. അ​ടു​ത്ത​താ​യി ന​ട​ക്കു​ന്ന സ്വി​സ്​ ഓ​പ​ൺ, ഇ​ന്ത്യ ഓ​പ​ൺ, മ​ലേ​ഷ്യ ഓ​പ​ൺ എ​ന്നീ ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ​്​​ച​വെ​ച്ചാ​ൽ മാ​ത്ര​മാ​ണ്​ സൈ​ന​ക്ക്​ മു​ന്നേ​റ്റം സാ​ധ്യ​മാ​കു​ക. സീ​സ​ണി​ൽ ഇ​തു​ മൂ​ന്നാം ത​വ​ണ​യാ​ണ്​ 29കാ​രി ആ​ദ്യ റൗ​ണ്ടി​ൽ മ​ട​ങ്ങു​ന്ന​ത്. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ യു​വ​താ​രം ല​ക്ഷ്യ സെ​ൻ ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യി.

ലോ​ക ഏ​ഴാം ന​മ്പ​ർ താ​രം വി​ക്​​ട​ർ അ​ക്​​സ​ൽ​സ​ണി​നോ​ടാ​യി​രു​ന്നു നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ തോ​ൽ​വി. സ്​​കോ​ർ- 17-21 18-21. ആ​ദ്യ റൗ​ണ്ടി​ൽ ഹോ​​​ങ്കോ​ങ്ങി​​െൻറ ച്യൂ​ക്​ യൂ ​ലീ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റി​ന്​ വീ​ഴ്​​ത്തി​യ താ​ര​ത്തി​നു പ​ക്ഷേ, അ​ക്​​സ​ൽ​സ​ണി​​െൻറ പ​രി​ച​യ​സ​മ്പ​ത്തി​നെ വെ​ല്ലാ​നാ​യി​ല്ല.

പി. ​ക​ശ്യ​പ്​ ആ​ദ്യ റൗ​ണ്ടി​ൽ പ​രി​ക്കേ​റ്റ്​ പി​ന്മാ​റു​ക​യും ​ബി. ​സാ​യ്​ പ്ര​ണീ​ത്​​ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​കു​ക​യിരുന്നു. ഡ​ബ്​​ൾ​സി​ൽ പ്ര​ണ​വ്​ ജെ​റി ചോ​പ്ര- എ​ൻ. സി​ക്കി റെ​ഡ്​​ഡി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

Loading...
COMMENTS