Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദു​ബൈ സൂ​പ്പ​ർ...

ദു​ബൈ സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ: കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന്​ സി​ന്ധു​വും ശ്രീ​കാ​ന്തും

text_fields
bookmark_border
ദു​ബൈ സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ: കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന്​ സി​ന്ധു​വും ശ്രീ​കാ​ന്തും
cancel
ദു​ബൈ​: പ​ത്ത്​ ല​ക്ഷം ഡോ​ള​ർ സ​മ്മാ​ന​ത്തു​ക​യു​ള്ള ദു​ബൈ​ സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം. പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ട്ട്​ ടോ​പ്​ സീ​ഡ്​ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും കെ. ​ശ്രീ​കാ​ന്തും പി.​വി. സി​ന്ധു​വും കി​രീ​ട​പ്ര​തീ​ക്ഷ​യോ​ടെ കോ​ർ​ട്ടി​ലി​റ​ങ്ങും. 

വ​നി​ത വി​ഭാ​ഗ​ത്തി​ൽ സി​ന്ധു മൂ​ന്നും, പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ശ്രീ​കാ​ന്ത്​ നാ​ലും റാ​ങ്കു​കാ​രാ​യാ​ണ്​ സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. സീ​സ​ണി​ലെ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​വു​മാ​യാ​ണ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ വ​ര​വ്. കൊ​റി​യ, ഇ​ന്ത്യ ഒാ​പ​ൺ, ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പ്​ വെ​ള്ളി, ഹോ​േ​ങ്കാ​ങ്​​ ​ഒാ​പ​ൺ റ​ണ്ണ​ർ​അ​പ്​​ നേ​ട്ട​ങ്ങ​ളു​മാ​യാ​ണ്​ സി​ന്ധു​വി​​െൻറ സീ​സ​ണി​ലെ കു​തി​പ്പ്. ശ്രീ​കാ​ന്ത്​ ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ നാ​ല്​ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​മ​ണി​ഞ്ഞ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന തി​ള​ക്ക​വു​മാ​യാ​ണ്​ ​സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ, ആ​സ്​​ട്രേ​ലി​യ, ഡെ​ന്മാ​ർ​ക്, ഫ്ര​ഞ്ച്​ ഒാ​പ​ൺ കി​രീ​ട​ങ്ങ​ളാ​ണ്​ ശ്രീ​കാ​ന്ത്​ നേ​ടി​യ​ത്.

ഗ്രൂ​പ്​ ‘ബി’​യി​ൽ ഷി ​യു​കി, ചൗ ​ടി​ൻ ചെ​ൻ, വി​ക്​​ട​ർ അ​ക്​​സ​ൽ​സ​ൻ എ​ന്നി​വ​രാ​ണ്​ ശ്രീ​കാ​ന്തി​​െൻറ എ​തി​രാ​ളി​ക​ൾ. ആ​ദ്യ ര​ണ്ട്​ സ്​​ഥാ​ന​ക്കാ​ർ​ക്ക്​ സെ​മി​യി​ൽ ഇ​ടം പി​ടി​ക്കാം.
വ​നി​ത​ക​ളി​ൽ ഗ്രൂ​പ് ‘എ’​യി​ൽ അ​കാ​നെ യ​മാ​ഗു​ച്ചി, സ​യാ​ക സാ​േ​ട്ടാ, ​ഹി ​​ബി​ങ്​​ജി​യാ​വോ എ​ന്നി​വ​രാ​ണ്​ സി​ന്ധു​വി​​െൻറ എ​തി​രാ​ളി​ക​ൾ. നൊ​സോ​മി ഒ​കു​ഹാ​ര, ക​രോ​ലി​ന മ​രി​ൻ എ​ന്നി​വ​ർ ടൂ​ർ​ണ​മ​െൻറി​ൽ നി​ന്നും പി​ൻ​വാ​ങ്ങി. ഇ​ന്ന്​ സി​ന്ധു ബി​ങ്​​ജി​യാ​വോ​യെ​യും, ശ്രീ​കാ​ന്ത്, വി​ക്​​ട​ർ അ​ക്​​സ​ൽ​സ​നെ​യും നേ​രി​ടും.
Show Full Article
TAGS:dubai superseries finals pv sindhu k srikanth badminton sports news malayalam news 
Next Story