ഡെന്മാർക് ഒാപൺ: സൈന ഫൈനലിൽ
text_fieldsഒഡൻസ് (ഡെന്മാർക്): ഡെന്മാർക് ഒാപൺ ബാഡ്മിൻറണിൽ ഇന്ത്യൻതാരം കിഡംബി ശ്രീകാന്തിെൻറ കുതിപ്പിന് സെമിയിൽ അവസാനമായപ്പോൾ, വനിത സിംഗ്ൾസിൽ സൈന നെഹ്വാൾ ഫൈനലിൽ. ഇന്തോനേഷ്യയുടെ ലോക 19ാം റാങ്കുകാരിയായ ഗ്രിഗോറിയ തുങ്ജുങ്ങിനെ 21-11, 21-12 സ്കോറുകൾക്ക് അനായസം കീഴടക്കിയാണ് സൈനയുടെ മുന്നേറ്റം. ഫൈനലിൽ തായ്വാൻ താരം തായ് സുയിങ്ങുമായി ഇതോടെ സൈന ഏറ്റുമുട്ടും.
അതേസമയം, സെമി പോരാട്ടത്തിൽ ജപ്പാെൻറ ലോക ഒന്നാം നമ്പർ താരം കീൻേൻറാ മൊമോറ്റയോട് തോറ്റാണ് ശ്രീകാന്ത് പുറത്താവുന്നത്. ജപ്പാൻതാരത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ശ്രീകാന്തിെൻറ തോൽവി. സ്കോർ: 21-16, 21-12.
ആദ്യ സെറ്റിൽ ജപ്പാൻ താരത്തിനെതിരെ ഒപ്പത്തിനൊപ്പം ശ്രീകാന്ത് പൊരുതിയെങ്കിലും അവസാനത്തിൽ മത്സരം കൈവിടുകയായിരുന്നു. രണ്ടാം സെറ്റിലും ജപ്പാൻതാരം വിട്ടുകൊടുക്കാതെ മുന്നേറിയതോടെ ഇന്ത്യൻ താരത്തിെൻറ തോൽവി വേഗത്തിലായി. നേരത്തേ, ഇന്ത്യൻ ക്വാർട്ടർ പോരിൽ സമീർ വർമയെ 22-20, 19-21, 23-21 സ്കോറുകൾക്ക് തോൽപിച്ചായിരുന്നു ശ്രീകാന്ത് സെമിയിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
