Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightബാഡ്​മിൻറൺ ഇതിഹാസം ...

ബാഡ്​മിൻറൺ ഇതിഹാസം  ‘സൂപ്പർ’ ഡാൻ  കളി നിർത്തി

text_fields
bookmark_border
ബാഡ്​മിൻറൺ ഇതിഹാസം  ‘സൂപ്പർ’ ഡാൻ  കളി നിർത്തി
cancel

ഷാ​ങ്​​ഹാ​യ്​: ബാ​ഡ്​​മി​ൻ​റ​ണി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്ര​തി​ഭ​യാ​യി നീണ്ട ര​ണ്ടു പ​തി​റ്റാ​ണ്ട്​ കോ​ർ​ട്ട്​ വാ​ണ ചൈ​നീ​സ്​ ഇ​തി​ഹാ​സ താ​രം ലി​ൻ ഡാ​ൻ ക​ളി നി​ർ​ത്തി. 2008ലും 2012​ലും ഒ​ളി​മ്പി​ക്​ സ്വ​ർ​ണ​വും അ​ഞ്ചു ത​വ​ണ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പും ആ​റു ത​വ​ണ ഓ​ൾ ഇം​ഗ്ല​ണ്ട്​ കി​രീ​ട​വു​​മു​ൾ​പ്പെ​ടെ ഇ​നി​യൊ​രാ​ൾ​ക്ക്​ എ​ളു​പ്പം എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​​ത്ത അ​ത്യ​പൂ​ർ​വ റെ​ക്കോ​ഡു​ക​ൾ മാ​റോ​ടു​ചേ​ർ​ത്താ​ണ്​ 36ാം വ​യ​സ്സി​ൽ​ റാ​ക്ക​റ്റ്​ നി​ല​ത്തു​വെ​ക്കു​ന്ന​ത്. 2011ൽ ​പ്ര​ധാ​ന​പ്പെ​ട്ട ഒ​മ്പ​തു കി​രീ​ട​ങ്ങ​ളും സ്വ​ന്ത​മാ​ക്കി ‘സൂ​പ്പ​ർ ഗ്രാ​ൻ​റ്​ സ്ലാം’ ​ചാ​മ്പ്യ​നാ​യി മാ​റി​യ താ​രം ഇ​തോ​ടെ 2021ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ ക​ളി​ക്കി​ല്ലെ​ന്നു​റ​പ്പാ​യി. ഈ ​വ​ർ​ഷം ന​ട​ക്കു​ന്നു​വെ​ങ്കി​ൽ അ​തു​ക​ഴി​ഞ്ഞ്​ ക​ളി നി​ർ​ത്തു​മെ​ന്ന്​ പ​ല​വ​ട്ടം പ്ര​ഖ്യാ​പി​ച്ച​താ​ണ്​ ഒ​ടു​വി​ൽ കോ​വി​ഡി​ൽ ഒ​ളി​മ്പി​ക്​​സ്​ ഒ​രു വ​ർ​ഷം നീ​ണ്ട​തോ​ടെ നേ​ര​ത്തെ വി​ര​മി​ക്കു​ന്ന​ത്. 


ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടു​ക​ളി​ലെ ആ​വേ​ശ​മാ​യി ഒ​രേ കാ​ല​ഘ​ട്ട​ത്തി​ൽ ഒ​പ്പം പൊ​രു​തി​യ ലീ ​ചോ​ങ്​ വെ​യ്​ ശാ​രീ​രി​ക പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ക​ളി നി​ർ​ത്തി​യി​രു​ന്നു. 40 ത​വ​ണ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​തി​ൽ 28 ത​വ​ണ​യും ജ​യം ലി​ൻ ഡാ​ന്​ ഒ​പ്പം നി​ന്നു. ഇ​രു​വ​രും മ​ട​ങ്ങി​യ​തോ​ടെ തി​ര​ശ്ശീ​ല വീ​ഴു​ന്ന​ത്​ വേ​ഗ​വും ബു​ദ്ധി​യും ക​ളി​മി​ക​വും ഒ​രു​പോ​ലെ ജ​യി​ച്ചു​നി​ന്ന പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തി​ന്. 


ചൈ​നീ​സ്​ താ​ര​ങ്ങ​ൾ ക​ടു​ത്ത അ​ച്ച​ട​ക്ക​ത്തി​​െൻറ വാ​ൾ​മു​ന​യി​ൽ ജീ​വി​ച്ച​പ്പോ​ഴും ശ​രീ​രം മു​ഴു​ക്കെ ചാ​പ്പ​കു​ത്തി​യും എ​ളു​പ്പം പ്ര​കോ​പി​ത​നാ​യും വേ​റി​ട്ടു​നി​ന്ന താ​രം അ​പൂ​ർ​വ​മാ​യ താ​ള​വും ച​ടു​ല​ത​യും ഒ​പ്പം ച​ല​ന​ങ്ങ​ളി​െ​ല ലാ​ളി​ത്യ​വും കൊ​ണ്ട്​ ലോ​കം മു​ഴു​ക്കെ ആ​രാ​ധ​ക​രെ കൂ​ടെ നി​ർ​ത്തി. ഏ​ഷ്യ​ൻ ഗെ​യിം​സ്, ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്, ​തോ​മ​സ്​ ക​പ്, സു​ധി​ർ​മാ​ൻ ക​പ്, സൂ​പ്പ​ർ സീ​രീ​സ്​ മാ​സ്​​റ്റേ​ഴ്​​സ്​ ഫൈ​ന​ൽ​സ്​ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ലി​ൻ ഡാ​​ൻ നേ​ടി​യ​ത്​ എ​ണ്ണ​മ​റ്റ കി​രീ​ട​ങ്ങ​ൾ. ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബാ​ഡ്​​മി​ൻ​റ​ണി​ൽ ഒ​ളി​മ്പി​ക്​ സ്വ​ർ​ണം തു​ട​ർ​ച്ച​യാ​യി സ്വ​ന്ത​മാ​ക്കി​യ ​ഉ​ട​ൻ നീ​ണ്ട ഒ​മ്പ​തു മാ​സം വി​ട്ടു​നി​ന്ന ലി​ൻ ഡാ​ൻ 2013ൽ ​ഗ്വാ​ങ്​​ഷൂ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലൂ​ടെ​യാ​ണ്​ തി​രി​ച്ചു​വ​ന്നി​രു​ന്ന​ത്.

ക​രി​യ​റി​ൽ 666 വി​ജ​യ​ങ്ങ​ളും 66 കി​രീ​ട​ങ്ങ​ളും സ്വ​ന്ത​മാ​യു​ള്ള ചൈ​നീ​സ്​ താ​ര​ത്തി​ന്​ പ്ര​ധാ​ന ​െവ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത്​ 2008 മു​ത​ൽ 2012 വ​രെ നീ​ണ്ട നാ​ലു വ​ർ​ഷം ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി നി​ല​നി​ർ​ത്തി​യ ലീ ​ചോ​ങ്​​വെ​യ്​ മാ​ത്രം. പി​ൽ​ക്കാ​ല​ത്ത്​ ചെ​ൻ ലോ​ങ്, ഷി ​യു​ഖി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ എ​ത്തി​യി​ട്ടും ദേ​ശീ​യ ടീ​മി​ൽ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​ന്​ ഇ​ടം ന​ഷ്​​ട​പ്പെ​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lin Dan
News Summary - Chinese badminton superstar Lin Dan announces retirement
Next Story