തു​ട​രാ​ൻ യാ​ചി​ച്ചു, എ​ന്നി​ട്ടും സൈ​ന വി​ട്ടു​പോ​യി –ഗോ​പീ​ച​ന്ദ്​

  • ‘അ​ക്കാ​ദ​മി വി​ടാ​ൻ സൈ​ന​യെ ​പ്രേ​രി​പ്പി​ച്ച​ത്​ പ്ര​കാ​ശ്​ പ​ദു​കോ​ൺ’

00:05 AM
13/01/2020
saina-gopi
സൈനയും ഗോപിചന്ദും

ഹൈ​ദ​രാ​ബാ​ദ്​: ത​​െൻറ ജീ​വി​ത​ത്തി​ൽ ഏ​റെ വി​ഷ​മി​പ്പി​ച്ച ഒ​രു സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​  ‘ഡ്രീം​സ്​ ഓ​ഫ്​ എ ​ബി​ല്യ​ൺ: ഇ​ന്ത്യ ആ​ൻ​ഡ്​ ദ ​ഒ​ളി​മ്പി​ക്​​സ്​ ഗെ​യിം​സ്’ എ​ന്ന പു​സ്​​ത​ക​ത്തി​​ലൂ​ടെ തു​റ​ന്ന​ടി​ച്ചി​രി​ക്കു​ക​യാ​ണ് ​ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ഹെ​ഡ്​ കോ​ച്ച്​ ഗോ​പീ​ച​ന്ദ്. 2014ൽ ​പ്രി​യ ശി​ഷ്യ സൈ​ന നെ​ഹ്​​വാ​ൾ ത​​െൻറ അ​ക്കാ​ദ​മി വി​ട്ട്​ പ്ര​കാ​ശ​്​ പ​ദു​കോ​ൺ അ​ക്കാ​ദ​മി​യി​ലേ​ക്കു​​ കൂ​ടു​മാ​റി​യ​​പ്പോ​ൾ പ്ര​കാ​ശ്​ പ​ദു​കോ​ൺ എ​ന്തു​െ​കാ​ണ്ട്​ ​ഇ​ട​പെ​ട്ടി​ല്ല എ​ന്ന​താ​ണ് ഗോ​പീ​ച​ന്ദി​നെ വി​ഷ​മി​പ്പി​ച്ച​ത്.

‘‘പ്ര​കാ​ശ്​ പ​ദു​കോ​ണി​നും വി​മ​ൽ​കു​മാ​റി​നും സൈ​ന​യോ​ട്​ സം​സാ​രി​ക്കാ​മാ​യി​രു​ന്നു. അ​വ​ർ എ​ന്തു​െ​കാ​ണ്ടാ​ണ്​ അ​ത്​ ചെ​യ്യാ​ഞ്ഞ​തെ​ന്ന​റി​യി​ല്ല. മ​റി​ച്ച്​ ഹൈ​ദ​രാ​ബാ​ദ്​ വി​ടാ​ൻ അ​വ​ളെ ​േപ്ര​രി​പ്പി​ക്കു​ക​യാ​ണ​വ​ർ ചെ​യ്​​ത​ത്. ഞാ​ൻ ആ​രാ​ധ​ന​യോ​ടെ കാ​ണു​ന്ന പ്ര​കാ​ശ്​ സ​ർ എ​ന്നെ​ക്കു​റി​ച്ച്​ അ​വ​ളോ​ട്​ ന​ല്ല​വാ​ക്ക്​ പ​റ​യാ​​തി​രു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ ഇ​ന്നും എ​നി​ക്ക​റി​യി​ല്ല’’  -‘ബി​റ്റ​ർ റൈ​വ​ൽ​റി’ എ​ന്ന അ​ധ്യാ​യ​ത്തി​ൽ ഗോ​പീ​ച​ന്ദ്​ പ​റ​യു​ന്നു.  

‘‘പ്രി​യ​പ്പെ​ട്ട​ത്​ എ​ന്തോ എ​ടു​ത്തു​മാ​റ്റു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു സൈ​ന​യു​ടെ വി​ട്ടു​പോ​ക​ൽ. എ​നി​ക്കൊ​പ്പം തു​ട​രാ​ൻ അ​ന്ന്​ യാ​ചി​ച്ചു. എ​ന്നാ​ൽ, മ​റ്റാ​രൊ​ക്കെ​യോ ചേ​ർ​ന്ന്​ അ​വ​ളു​ടെ മ​ന​സ്സ്​ മാ​റ്റി​യി​രു​ന്നു’’ -ഗോ​പി പ​റ​യു​ന്നു. അ​ക്കാ​ദ​മി​യി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പി.​വി. സി​ന്ധു​വി​​െൻറ കാ​ര്യ​ത്തി​ൽ ഗോ​പി കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നു​വെ​ന്ന്​ ക​ണ്ടാ​ണ്​ 2014ലെ ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ശേ​ഷം ഗോ​പീ​ച​ന്ദി​​െൻറ ഹൈ​ദ​രാ​ബാ​ദി​ലെ അ​ക്കാ​ദ​മി വി​ട്ട്​ സൈ​ന ബം​ഗ​ളൂ​രു പ്ര​കാ​ശ്​ പ​ദു​കോ​ൺ അ​ക്കാ​ദ​മി​യി​ൽ മ​ല​യാ​ളി​യാ​യ വി​മ​ൽ​കു​മാ​റി​നു​ കീ​ഴി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്.

2017ലെ ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​​ മെ​ഡ​ൽ​നേ​ട്ട​ത്തി​നു​ പി​ന്നാ​ലെ സൈ​ന ബാ​ല്യ​കാ​ല കോ​ച്ചി​​െൻറ അ​രി​കി​ൽ തി​രി​കെ​യെ​ത്തി​യി​രു​ന്നു. കാ​യി​ക​ച​രി​​ത്ര​കാ​ര​ൻ ബോ​റി​യ മ​ജൂം​ദാ​റും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ന​ളി​ൻ ​മേ​ത്ത​യും ര​ചി​ച്ച പു​സ്​​ത​കം ഹാ​ർ​പ​ർ കോ​ളി​ൻ​സാ​ണ്​ ജ​നു​വ​രി 20 മു​ത​ൽ വി​പ​ണി​യി​ലെ​ത്തു​ക്കു​ന്ന​ത്.

Loading...
COMMENTS