Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഡ്​മിൻറൺ വേൾഡ്​ ടൂർ ഫൈനൽസ്​: സിന്ധുവും സമീറും സെമിയിൽ

text_fields
bookmark_border
ബാഡ്​മിൻറൺ വേൾഡ്​ ടൂർ ഫൈനൽസ്​: സിന്ധുവും സമീറും സെമിയിൽ
cancel

ഗ്വാങ്​ചോ: വേൾഡ്​ ടൂർ ബാഡ്​മിൻറൺ ഫൈനൽസിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും സമീർ വർമയും അനായാസ ജയത്തോടെ​ സെ മിയിലെത്തി​. വനിത സിംഗ്​ൾസിലെ മൂന്നാം മത്സരത്തിൽ ലോക 12ാം നമ്പർ താരം അമേരിക്കയുടെ ബിവൻ സഹാങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ സിന്ധു തോൽപിച്ചു. സ്​കോർ: 21-9, 21-15.

നേര​േത്ത, ആദ്യ രണ്ടു മത്സരത്തിൽ ജപ്പാൻ താരം അകാനെ യമാഗുച്ചിയെയും പിന്നാലെ ലോക ഒന്നാം നമ്പർ താരം തായ്​ സൂ യിങ്ങിനെയും സിന്ധു തോൽപിച്ചിരുന്നു. മൂന്നു മത്സരത്തിൽ മൂന്നും ജയിച്ച്​ ക്ലീൻ ചീറ്റുമായാണ്​ സിന്ധുവി​​െൻറ കുതിപ്പ്​. തായ്​ലൻഡി​​െൻറ റാചനോക്​ ഇൻറനോണിനോടാന്​ സെമിയിൽ ഇന്ത്യൻ താരത്തിന്​ ഏറ്റുമു​േട്ടണ്ടത്​.

സിന്ധുവിനു​ പിന്നാലെ പുരുഷ സിംഗ്​ൾസിൽ സമീർ വർമയും നോക്കൗട്ടിൽ പ്രവേശിച്ചു. തായ്​ലൻഡി​​െൻറ കാൻറഫോൺ വാങ്​ചരോണിനെ 21-9, 21-18 സ്​കോറുകൾക്ക്​ തോൽപിച്ചാണ്​ ഫൈനൽസിലെ കന്നിയങ്കക്കാരനായ സമീർ വർമയുടെ ചരിത്ര കുതിപ്പ്​. ആദ്യ മത്സരത്തിൽ കെ​േൻറാ മൊമാട്ടയോട്​ തോറ്റിരുന്ന സമീർ വർമ, പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ജയിച്ചു കയറുകയായിരുന്നു. സെമിയിൽ ചൈനയുടെ ഷി യുകിയുമായി സമീർ വർമ കൊമ്പുകോർക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - badminton world tour finals- Sports news
Next Story