Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightബാ​ഡ്​​മി​ൻ​റ​ൺ ലോ​ക...

ബാ​ഡ്​​മി​ൻ​റ​ൺ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം മൊ​മോ​​ട്ട​ക്ക്​ വാ​ഹ​നാ​പ​ക​ടത്തിൽ പ​രി​ക്ക്​; ഡ്രൈ​വ​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
ബാ​ഡ്​​മി​ൻ​റ​ൺ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം മൊ​മോ​​ട്ട​ക്ക്​ വാ​ഹ​നാ​പ​ക​ടത്തിൽ പ​രി​ക്ക്​; ഡ്രൈ​വ​ർ കൊ​ല്ല​പ്പെ​ട്ടു
cancel
camera_alt?????????????? ????????????? ????????? ??????????? ????????????????
ക്വാ​ലാ​ലം​പു​ർ: ബാ​ഡ്​​മി​ൻ​റ​ൺ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ജ​പ്പാ​​െൻറ കെ​േ​ൻ​റാ മൊ​മോ​ട്ട​ക്ക്​ അ​പ​ക ​ട​ത്തി​ൽ പ​രി​ക്ക്. മ​ലേ​ഷ്യ​ൻ മാ​സ്​​റ്റേ​ഴ്​​സ്​ കി​രീ​ടം ചൂ​ടി നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ്​ മൊ​മോ​ട്ട​യും സം​ഘ​വും സ​ഞ്ച​രി​ച്ച വാ​ഹ​നം അ​ പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച 4.45ന്​ ​ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മൊ​മോ​ട്ട സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​​െൻറ ഡ്രൈ​വ​ർ കൊ​ല്ല​പ്പെ​ട്ടു.

ക്വാ​ലാ​ലം​പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം കൂ​റ്റ​ൻ ട്രെ​യ്​​ല​റി​ന്​ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സീ​റ്റി​നി​ട​യി​ൽ കു​രു​ങ്ങി​യ ഡ്രൈ​വ​ർ സം​ഭ​വ സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൊ​മോ​​ട്ട​ക്ക്​ പു​റ​മെ, അ​സി. കോ​ച്ച്​ യു ​ഹി​ര​യാ​മ, ഫി​സി​യോ മ​രി​​മോ​​ട്ട, ബാ​ഡ്​​മി​ൻ​റ​ൺ ഫെ​ഡ​റേ​ഷ​ൻ ടെ​ക്​​നി​ക്ക​ൽ ഓ​ഫി​സ​ർ വി​ല്യം തോ​മ​സ്​ എ​ന്നി​വ​രാ​ണ്​ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല. മൊ​മോ​​ട്ട​യു​ടെ മൂ​ക്ക്​​ പൊ​ട്ടു​ക​യും മു​ഖ​ത്തി​നും ചു​ണ്ടി​നും മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്​​ത​താ​യി മ​ലേ​ഷ്യ​ൻ കാ​യി​ക മ​ന്ത്രി സെ​യ്​​ദ്​ സാ​ദി​ഖ്​ അ​റി​യി​ച്ചു.

ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​ത്തി​ന്​ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ന​ൽ​കു​ന്ന​താ​യും വൈ​കാ​തെ ആ​ശു​പ​ത്രി വി​ടാ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി സു​ൽ​ഫി​ക്ക​ർ അ​ലി​യും മ​ലേ​ഷ്യ​യി​ലെ ജ​പ്പാ​ൻ അം​ബാ​സ​ഡ​ർ ഹി​രോ​ഷി ഒാ​ക​യും അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്​​ച രാ​ത്രി ന​ട​ന്ന മ​ലേ​ഷ്യ​ൻ മാ​സ്​​റ്റേ​ഴ്​​സ്​ ഫൈ​ന​ലി​ൽ മു​ൻ ലോ​ക ചാ​മ്പ്യ​ൻ വി​ക്​​ട​ർ അ​ക്​​സ​ൽ​സ​നെ തോ​ൽ​പി​ച്ചാ​ണ്​ മൊ​മോ​​ട്ട കി​രീ​ട​മ​ണി​ഞ്ഞ​ത്. സ്​​കോ​ർ 24-22, 21-11. സീ​സ​ണി​ൽ മൊ​മോ​​ട്ട​യു​ടെ ആ​ദ്യ കി​രീ​ട​നേ​ട്ട​മാ​ണി​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentKento Momota
News Summary - Badminton world No.1 Kento Momota injured in car accident
Next Story