സൈന നെഹ്​വാൾ ബി.ജെ.പി​യിൽ ചേർന്നു

12:36 PM
29/01/2020
sain-nehwal

ന്യൂഡൽഹി: ബാഡ്​മിൻറൺ താരം സൈന നെഹ്​വാൾ ബി.ജെ.പിയിൽ ചേർന്നു. സൈന നെഹ്​വാളി​​​​​​െൻറ സഹോദരിയും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്​. ബി.ജെ.പി ദേശീയ സെക്രട്ടറി അരുൺ സിങ്​ സൈനയെ ബി.ജെ.പിയിലേക്ക്​ സ്വാഗതം ചെയ്​തു.

ഹരിയാനയിൽ ജനിച്ച 29കാരിയായ സൈനയെ പാർട്ടിയിൽ എത്തിക്കുക വഴി ജനപ്രീതി വർധിപ്പിക്കാമെന്നാണ്​ ബി.ജെ.പി കണക്കു കൂട്ടുന്നത്​. രാജീവ്​ ഗാന്ധി ഖേൽരത്​ന, അർജുന തുടങ്ങിയ അവാർഡുകൾ നൽകി രാഷ്​ട്രം സൈനയെ ആദരിച്ചിട്ടുണ്ട്​.

24 ലോക ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ സൈന ലണ്ടൻ ഒളിംമ്പിക്​സിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്​. 2009ൽ ​ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ സൈന 2015ൽ ഒന്നാമതുമെത്തി. നേരത്തെ പല തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്​ത്തി സൈന ട്വീറ്റ്​ ചെയ്​തിരുന്നു.

Loading...