Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക സീനിയര്‍ ബാഡ്മിൻറണ്‍ കൊച്ചിയിൽ നാളെ തുടക്കം
text_fieldsbookmark_border
കൊച്ചി: ബാഡ്മിൻറണ്‍ വേള്‍ഡ് ഫെഡറേഷെൻറ എട്ടാമത് ലോക സീനിയര്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പിന് തിങ്കളാഴ്ച കൊച്ചിയില്‍ തുടക്കം. 17 വരെ കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെൻററിലെ 12 കോര്‍ട്ടുകളിലായാണ് മത്സരങ്ങൾ. മത്സരങ്ങള്‍ തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങും. 17നാണ് എല്ലാ വിഭാഗങ്ങളിലെയും ഫൈനല്‍. 40 രാജ്യങ്ങളില്‍നിന്നുള്ള 700 താരങ്ങളാണ് പങ്കെടുക്കുന്നത്. പുരുഷ-വനിത സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലായി 850 മത്സരങ്ങളുണ്ടാവും. മലയാളി താരം വി. ദിജുവും ജെ.ബി.എസ് വിദ്യാധറും ചേര്‍ന്നുള്ള സഖ്യം രണ്ടാം സീഡാണ്.
Next Story
