അ​ശ്വ​തി പി​ള്ള സ്വീ​ഡി​ഷ്​ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ

16:04 PM
07/02/2019
Ashwathi-Pillai

കോ​ഴി​ക്കോ​ട്​: മ​ല​യാ​ളി​പെ​ൺ​കൊ​ടി സ്വീ​ഡ​​െൻറ ബാ​ഡ്​​മി​ൻ​റ​ൺ സൂ​പ്പ​ർ​താ​ര​മാ​യി ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്. നാ​ഗ​ർ​കോ​വി​ലി​ന​ടു​ത്ത്​ തു​ക്ക​ള​യി​ൽ​നി​ന്ന്​ സ്വീ​ഡ​നി​ലെ​ത്തി​യ വി​നോ​ദ്​ പി​ള്ള-​ഗാ​യ​ന്ത്രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ശ്വ​തി പി​ള്ള​യാ​ണ്​ ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ത്തി​​െൻറ അ​ഭി​മാ​ന​മാ​യി പ​റ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച സ്വീ​ഡി​ഷ്​ നാ​ഷ​ന​ൽ സീ​നി​യ​ർ ബാ​ഡ്​​മി​ൻ​റ​ണി​ൽ കൗ​മാ​ര​താ​രം കി​രീ​ട​മ​ണി​ഞ്ഞു. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ്​ അ​ശ്വ​തി സ്വീ​ഡ​​െൻറ സീ​നി​യ​ർ ചാ​മ്പ്യ​നാ​വു​ന്ന​ത്. ഫൈ​ന​ലി​ൽ മു​തി​ർ​ന്ന താ​രം റ​ബേ​ക്ക കു​ളി​െ​ന 21-7, 8-21, 21-17 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. 

2018ൽ ​അ​ർ​ജ​ൻ​റീ​ന​യി​ൽ ന​ട​ന്ന യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സി​ൽ മി​ക്​​സ​ഡ്​ ടീം ​ഇ​ന​ത്തി​ൽ അ​ശ്വ​തി അ​ട​ങ്ങി​യ ടീം ​സ്വ​ർ​ണം നേ​ടി​യി​രു​ന്നു. നേ​ര​േ​ത്ത അ​ണ്ട​ർ 15, ജൂ​നി​യ​ർ ഒാ​പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ൽ സ്വീ​ഡി​ഷ്​ ചാ​മ്പ്യ​നാ​യി​രു​ന്നു. 

Loading...
COMMENTS