ഏഷ്യൻ ഗെയിംസിൽ റിസർവ്​ ടീമില്ല; ബാഡ്​മിൻറൺ താരങ്ങൾ ഹൈകോടതിയിൽ അപ്പീൽ നൽകി

22:32 PM
12/07/2018
aparna-balan

കൊച്ചി: ഇന്തൊനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ റിസർവ് ടീമിനെ ഉൾപ്പെടുത്തണമെന്ന ഇടക്കാല ആവശ്യം തള്ളിയതിനെതിരെ ബാഡ്മിൻറൺ താരങ്ങളായ അപർണ ബാലനും കെ.പി ശ്രുതിയും ഹൈക്കോടതിയിൽ അപ്പീൽ നൽകി.

ഡബിൾസ്​ ടീ​മിന്​ റിസർവ്​ ടീമിനെ അയക്കാതിരിക്കുന്നത് ശരിയല്ലെന്നും ജൂ​ൺ 30ന്​ മൽസരാർഥികളുടെ പട്ടിക അയക്കേണ്ട അവസാന ദിവസമായിരുന്നെന്ന കാരണത്താൽ ആവശ്യം നിരാകരിച്ചത്​ വസ്​തുതകൾ കണക്കിലെടുക്കാതെയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ് ഇരുവരും​ അപ്പീൽ നൽകിയത്​. 

ദേശീയ ടീമി​​െൻറ മുഖ്യ പരിശീലകനും സെലക്ഷൻ സമിതിയംഗവുമായ പി. ഗോപിചന്ദി​​െൻറ മകൾ ഉൾപ്പെട്ട ടീമി​നെ തെരഞ്ഞെടുക്കാൻ യോഗ്യതാ മൽസരങ്ങളിൽ കൂടുതൽ പോയൻറ്​ ലഭിച്ച തങ്ങളെ തഴഞ്ഞെന്നാരോപിച്ച്​​ ഇരുവരും നൽകിയ ഹരജി സിംഗിൾബെഞ്ചി​​െൻറ പരിഗണനയിലാണ്.

Loading...
COMMENTS