Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ: സൈ​ന, പ്ര​ണോ​യ്​​ സെ​മി​യി​ൽ

text_fields
bookmark_border
Saina Nehwal
cancel

വു​ഹാ​ൻ: ഏ​ഷ്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സൈ​ന നെ​ഹ്​​വാ​ളും എ​ച്ച്.​എ​സ്​ പ്ര​ണോ​യും സെ​മി​യി​ൽ. കി​ഡം​ബി ശ്രീ​കാ​ന്തും പി.​വി. സി​ന്ധു​വും ക്വാ​ർ​ട്ട​റി​ൽ ഇ​ട​റി​വീ​ണു. വെ​റും 43 മി​നി​റ്റു​കൊ​ണ്ടാ​ണ്​ സൈ​ന ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സീ​ഡി​ല്ലാ താ​ര​മാ​യ ലീ ​ജാ​ങ്​ മി​യെ 21-15, 21-13ന്​ ​തോ​ൽ​പി​ച്ച്​ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ലോ​ക 10ാം ന​മ്പ​റാ​യ മ​ല​യാ​ളി താ​രം പ്ര​ണോ​യ്​ ര​ണ്ടാം സീ​ഡാ​യ കൊ​റി​യ​യു​ടെ സു​ൻ വാ​ൻ ഹോ​യെയാണ്​ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 18-21, 23-21, 21-12. ഒ​ളി​മ്പി​ക്​ ചാ​മ്പ്യ​നും മൂ​ന്നാം സീ​ഡു​മാ​യ ചെ​ൻ ലോ​ങ്​ ആ​ണ്​ പ്ര​ണോ​യി​യു​ടെ സെ​മി എ​തി​രാ​ളി. 

ടോ​പ്​ സീ​ഡാ​യ ശ്രീ​കാ​ന്ത്​ 21-12, 21-15 എ​ന്ന സ്​​കോ​റി​ന്​ മ​ലേ​ഷ്യ​യു​ടെ ഇ​തി​ഹാ​സ​താ​രം ലീ ​ചോ​ങ്​ ​വൈ​യോ​ട്​ വെ​റും 31 മി​നി​റ്റു​ക​ൾ​ക്ക​കം പ​രാ​ജ​യം സ​മ്മ​തി​ച്ചു. കൊ​റി​യ​യു​ടെ ഏ​ഴാം സീ​ഡ്​ സു​ങ്​ ജി ​ഹ്യൂ​നി​നോ​ട്​ 21-19, 21-10 എ​ന്ന സ്​​കോ​റി​നാ​യി​രു​ന്നു സി​ന്ധു അ​ടി​യ​റ​വ്​ പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsasian badminton
News Summary - asian badminton-sports news
Next Story