ശ്രീ​കാ​ന്ത്​ പു​റ​ത്ത്​; സി​ന്ധു, സൈ​ന, സ​മീ​ർ വ​ർ​മ ര​ണ്ടാം റൗ​ണ്ടി​ൽ

22:54 PM
24/04/2019
sreekanth

വു​ഹാ​ൻ: ഏ​ഷ്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വ​ൻ അ​ട്ടി​മ​റി​യി​ൽ ഇ​ന്ത്യ​യു​ടെ ടോ​പ്​ സീ​ഡ്​ താ​രം കെ. ​ശ്രീ​കാ​ന്ത്​ പു​റ​ത്ത്. വ​നി​ത​ക​ളി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വും സൈ​ന നെ​ഹ്​​വാ​ളും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ ശ്രീ​കാ​ന്തി​​െൻറ ഞെ​ട്ടി​പ്പി​ക്കു​ന്ന തോ​ൽ​വി. ആ​ദ്യ റൗ​ണ്ടി​ൽ എ​ട്ടാം റാ​ങ്കു​കാ​ര​നാ​യ ശ്രീ​കാ​ന്തി​നെ 51ാം റാ​ങ്കു​കാ​ര​ൻ ഇ​ന്തോ​നേ​ഷ്യ​യു​ടെ ഷെ​സാ​ർ ഹി​ര​ൺ റു​സ്​​താ​വി​റ്റോ​യാ​ണ്​ പു​റ​ത്താ​ക്കി​യ​ത്. സ്​​കോ​ർ: 16-21, 20-22.

വ​നി​ത​ക​ളി​ൽ, ജ​പ്പാ​​െൻറ ത​കാ​ഷി സ​യാ​ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ സി​ന്ധു​വി​​െൻറ മു​ന്നേ​റ്റം. 28 മി​നി​റ്റ്​ മാ​ത്രം നീ​ണ്ട മ​ത്സ​ര​ത്തി​ൽ 21-14, 21-7 സ്​​കോ​റി​നാ​യി​രു​ന്നു ജ​യം. നാ​ലാം സീ​ഡാ​യ സി​ന്ധു​വി​ന്​ ഇ​ന്തോ​നേ​ഷ്യ​യു​ടെ ചൊ​യ്​​റു​നി​സ​യാ​ണ്​ അ​ടു​ത്ത എ​തി​രാ​ളി.

ലോ​ക ഒ​മ്പ​താം ന​മ്പ​റും ഏ​ഴാം സീ​ഡു​മാ​യ സൈ​ന നെ​ഹ്​​വാ​ൾ മൂ​ന്ന്​ ഗെ​യിം അ​ങ്ക​ത്തി​നൊ​ടു​വി​ലാ​ണ്​ ചൈ​ന​യു​ടെ ഹാ​ൻ യൂ​വി​നെ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 12-21, 21-11, 21-17. ഒ​ന്നാം ഗെ​യി​മി​ൽ കീ​ഴ​ട​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു സൈ​ന​യു​ടെ തി​രി​ച്ചു​വ​ര​വ്. പു​രു​ഷ സിം​ഗ്​​ൾ​സി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ​മീ​ർ വ​ർ​മ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. 

Loading...
COMMENTS