Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹൈകോടതി കനിഞ്ഞില്ല;...

ഹൈകോടതി കനിഞ്ഞില്ല; അപർണക്കും ശ്രുതിക്കും ഏഷ്യൻ ഗെയിംസ്​ നഷ്​ടം

text_fields
bookmark_border
aparna-balan-and-kp-sruthi
cancel
കൊ​ച്ചി: അ​ടു​ത്ത​മാ​സം ഇ​േ​ന്താ​നേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ല​യാ​ളി​താ​ര​ങ്ങ​ളാ​യ അ​പ​ർ​ണ ബാ​ല​നും കെ.​പി. ശ്രു​തി​യും ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി നി​ര​സി​ച്ചു. യോ​ഗ്യ​ത നേ​ടി​യി​ട്ടും വ​നി​ത ഡ​ബി​ൾ​സ്​ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ​ റി​സ​ർ​വ്​ ടീ​മു​ണ്ടാ​ക്കി ത​ങ്ങ​ളെ അ​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ഹൈ​കോ​ട​തി നി​ര​സി​ച്ച​ത്.

ടീം ​അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ജൂ​ൺ 30ന്​ ​അ​യ​ച്ച​താ​യി ബാ​ഡ്​​മി​ൻ​റ​ൺ അ​േ​സാ​സി​യേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​നും അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​ട​തി ഇൗ ​നി​ല​പാ​ടെ​ടു​ത്ത​ത്. 30നു​ശേ​ഷം അ​യ​ക്കു​ന്ന പ​ട്ടി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്​​ത​മാ​ക്കി. ഇ​േ​താ​ടെ ഇ​രു​വ​രു​ടെ​യും ഏ​ഷ്യ​ൻ ഗെ​യിം​സ്​ പ​ങ്കാ​ളി​ത്തം പ്ര​തി​സ​ന്ധി​യി​ലാ​യി. എ​തി​ർ​ക​ക്ഷി​ക​ളി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി ഹ​ര​ജി പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ദേ​ശീ​യ ടീ​മി​​െൻറ മു​ഖ്യ പ​രി​ശീ​ല​ക​നും സെ​ല​ക്​​ഷ​ൻ സ​മി​തി അം​ഗ​വു​മാ​യ പി. ​ഗോ​പി​ച​ന്ദി​​െൻറ മ​ക​ൾ ഉ​ൾ​പ്പെ​ട്ട ടീ​മി​​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​യ​ൻ​റ്​ ല​ഭി​ച്ച ത​ങ്ങ​ളെ ത​ഴ​ഞ്ഞെ​ന്നാ​രോ​പി​ച്ചാ​ണ്​ അ​പ​ർ​ണ​യും ശ്രു​തി​യും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി റി​സ​ർ​വ്​ ടീ​മി​നെ മ​ത്സ​ര​ത്തി​ന്​ അ​യ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ടീം ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി സ​ർ​ക്കാ​റി​ന്​ ബ​ന്ധ​മി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം. ബാ​ഡ്​​മി​ൻ​റ​ൺ ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ചെ​യ​ർ​മാ​നാ​യ സ​മി​തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​യ​ത്. ​ഹ​ര​ജി​ക്കാ​ർ കേ​ര​ള​ത്തി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​തെ​ന്ന​തു​കൊ​ണ്ടു​മാ​ത്രം കേ​ര​ള ഹൈ​കോ​ട​തി​ക്ക്​ ഇൗ ​ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല.

ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ​േവ​ണ്ടി​യു​ള്ള യോ​ഗ്യ​ത ടൂ​ർ​ണ​മ​െൻറ്​ ന​ട​ന്ന​ത്​ ഹൈ​ദ​രാ​ബാ​ദി​ലും ബാ​ഡ്​​മി​ൻ​റ​ൺ അ​സോ​സി​യേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ആ​സ്​​ഥാ​നം ഡ​ൽ​ഹി​യു​മാ​യ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ​ഏ​തെ​ങ്കി​ലും കോ​ട​തി​യെ​യാ​ണ്​ ഹ​ര​ജി​ക്കാ​ർ സ​മീ​പി​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മി​തി ചെ​യ​ർ​മാ​​നെ​ക്കൂ​ടാ​തെ വി​ദേ​ശ കോ​ച്ചും അ​ർ​ജു​ന അ​വാ​ർ​ഡ്​ ജേ​താ​വു​മ​ട​ക്കം മി​ക​വ്​ തെ​ളി​യി​ച്ച മു​ൻ​താ​ര​ങ്ങ​ള​ട​ങ്ങു​ന്ന സ​മി​തി​യാ​ണ്​ ടീ​മം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsAparna balanKP Sruthi
News Summary - aparna balan- kp sruthi- plea- Sports news
Next Story