Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഒാ​ൾ ഇം​ഗ്ല​ണ്ട്​...

ഒാ​ൾ ഇം​ഗ്ല​ണ്ട്​ ഒാ​പ​ൺ: ശ്രീ​കാ​ന്ത്, സി​ന്ധു മു​ന്നോ​ട്ട്​; സൈ​ന പു​റ​ത്ത്​

text_fields
bookmark_border
sindhu-sreekanth
cancel

ബി​ർ​മി​ങ്​​ഹാം: ഒാ​ൾ ഇം​ഗ്ല​ണ്ട്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ കെ. ​​ശ്രീ​കാ​ന്തി​നും പി.​വി സി​ന്ധു​വി​നും വി​ജ​യ​ത്തു​ട​ക്കം. സൈ​ന നെ​ഹ്​​വാ​ൾ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. പു​രു​ഷ വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ ഫ്രാ​ൻ​സി​​െൻറ സീ​ഡി​ല്ലാ താ​രം ബ്രൈ​സ്​ ലെ​വ​ർ​ഡ​സി​നോ​ട്​ വി​യ​ർ​ത്തു​പോ​യ ശ്രീ​കാ​ന്ത്​ ആ​ദ്യ ഗെ​യിം കൈ​വി​ട്ട ശേ​ഷ​മാ​ണ്​ വി​ജ​യം നേ​ടി​യ​ത്. സ്​​കോ​ർ:  7-21, 21-14, 22-20. ആ​ദ്യ ഗെ​യി​മി​ൽ ദ​യ​നീ​യ​മാ​യി കീ​ഴ​ട​ങ്ങി​യ മൂ​ന്നാം സീ​ഡു​കാ​ര​നാ​യ ശ്രീ​കാ​ന്ത്​ പി​ന്നീ​ട്​ മ​നോ​ഹ​ര​മാ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

21-14ന്​ ​ര​ണ്ടാം ഗെ​യിം പി​ടി​ച്ച്​ ഒ​പ്പ​മെ​ത്തി. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റി​ൽ ഒ​പ്പ​ത്തി​നൊ​പ്പം നീ​ങ്ങി​യ​തോ​ടെ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്​ നീ​ങ്ങി. 14-14ൽ​നി​ന്ന്​ തു​ട​ർ​ച്ച​യാ​യ പോ​യ​േ​ൻ​റാ​ടെ 18-16 എ​ത്തി​യ​തോ​ടെ ശ്രീ ​അ​നാ​യാ​സം ജ​യി​ക്കു​മെ​ന്ന്​ തോ​ന്നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​  പോ​യ​ൻ​റ്​ നേ​ടി (18-19) ബ്രൈ​സ്​ ലെ​വ​ർ​ഡ​സ്​ മു​ന്നി​ലെ​ത്തി. ആ​ത്​​മ​വി​ശ്വാ​സം ക​ള​യാ​തെ പൊ​രു​തി​യ ശ്രീ, ​ഒ​ടു​വി​ൽ 22-20 ഗെ​യിം പി​ടി​ച്ച്​ ക​ളി ജ​യി​ച്ചു.

വ​നി​താ സിം​ഗ്​​ൾ​സി​ൽ നാ​ലാം സീ​ഡു​കാ​രി​യാ​യ പി.​വി സി​ന്ധു താ​യ്​​ല​ൻ​ഡി​​െൻറ പോ​പ​വീ ചോ​ചു​ങ്​​വോ​ങ്ങി​നോ​ടും ആ​ദ്യ ഗെ​യിം തോ​റ്റ​ശേ​ഷ​മാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്. സ്​​കോ​ർ: 20-22, 21-17, 21-9. ഒ​ന്നാം ഗെ​യി​മി​ലെ തോ​ൽ​വി​ക്കു ശേ​ഷം സ​മ​നി​ല വീ​ണ്ടെ​ടു​ത്ത സി​ന്ധു എ​തി​രാ​ളി​യെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ച്ചി​ല്ല. അ​തേ​സ​മ​യം, ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ താ​യ്​ സു ​യി​ങ്ങി​നോ​ട്​ 14-21, 18-21 സ്​​കോ​റി​ന്​ തോ​റ്റാ​ണ്​​ സൈ​ന നെ​ഹ്​​വാ​ൾ പു​റ​ത്താ​യ​ത്. താ​യ്​​വാ​ൻ താ​ര​ത്ത​ി​നോ​ട്​ സൈ​ന​യു​ടെ തു​ട​ർ​ച്ച​യാ​യ എ​ട്ടാം തോ​ൽ​വി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsbadmintonsrikanthmalayalam newsP.V Sindhu
News Summary - All England Open: Srikanth, Sindhu enter second round; Saina loses-Sports news
Next Story