ഒാൾ ഇംഗ്ലണ്ട്​ ഒാപൺ: ശ്രീകാന്ത്​, സൈന ക്വാർട്ടറിൽ

23:37 PM
07/03/2019
Saina Nehwal- sports news
ബ​ർ​മി​ങ്​​ഹാം: ഒാ​ൾ ഇം​ഗ്ല​ണ്ട്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​ൽ  ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​കളായ കിഡംബി ശ്രീകാന്തും സൈന  നെഹ്​വാളും ക്വാർട്ടർ ഫൈനലിൽ കടന്നു. ഏഴാം സീഡായ  ശ്രീകാന്ത്​ 21-17, 11-21, 21-12ന്​ ഹോ​േങ്കാങ്ങി​​െൻറ ജോനാഥൻ ക്രിസ്​റ്റിയെയാണ്​  കീഴടക്കിയത്​. ടോപ്​ സീഡ്​ ജപ്പാ​​െൻറ കെ​േൻറാ മൊമോട്ടയാണ്​ ക്വാർട്ടറിൽ ശ്രീകാന്തി​​െൻറ എതിരാളി.

മറ്റൊരു ഇന്ത്യൻ താരം സായ്​ പ്രണീത്​ 21-12,  21-17ന്​ ഹോ​േങ്കാങ്ങി​​െൻറ ലോങ്​ ആൻഗസി​നോട്​ തോറ്റ്​  പുറത്തായി. സ​മീ​ർ വ​ർ​മ വി​ക്​​ട​ർ അ​ക്​​സ​ൽ​സണിനോടും തോറ്റു. സ്​​കോ​ർ 21-16, 18-21, 14-21. വനിതകളിൽ എട്ടാം സീഡായ സൈന 8-21, 21-16, 21-13ന്​ സ്വിറ്റ്​സർലൻഡി​​െൻറ ലിനെ ക്യാർസ്​ഫെൽറ്റിനെയാണ്​ സൈന തോൽപിച്ചത്​. 
Loading...
COMMENTS