ഒാ​ൾ ഇം​ഗ്ല​ണ്ട്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​  ഇ​ന്ന്​ തു​ട​ക്കം

09:27 AM
06/03/2019
all_england

ബെ​ർ​മി​ങ്​​ഹാം: 18 വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ നേ​ടാ​നാ​വാ​ത്ത ഒാ​ൾ ഇം​ഗ്ല​ണ്ട്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ പി.​വി. സി​ന്ധു​വും സൈ​ന നെ​ഹ്​​വാ​ളും. ​ബാ​ഡ്​​മി​ൻ​റ​ൺ വേ​ൾ​ഡ്​ ഫെ​ഡ​റേ​ഷ​​െൻറ ആ​ദ്യ 32 റാ​ങ്കു​കാ​ർ മാ​റ്റു​ര​ക്കു​ന്ന ഗ്ലാ​മ​ർ പോ​രി​ൽ സ​മീ​പ​കാ​ല​ത്തൊ​ന്നും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക്​ തി​ള​ങ്ങാ​നാ​യി​ട്ടി​ല്ല. പി.​വി. സി​ന്ധു​വി​​െൻറ​യും സൈ​ന നെ​ഹ്​​വാ​ളി​​െൻറ​യും മ​െൻറ​റും നി​ല​വി​ൽ ദേ​ശീ​യ ചീ​ഫ്​ കോ​ച്ചു​മാ​യ പി. ​ഗോ​പി​ച​ന്ദാ​ണ്​ 2001ൽ ​അ​വ​സാ​ന​മാ​യി ഒാ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​​ നേ​ടി​യ ഇ​ന്ത്യ​ക്കാ​ര​ൻ. പി​ന്നീ​ട​ങ്ങോ​ട്ട്​ നി​ര​വ​ധി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ടൂ​ർ​ണ​മ​െൻറി​ൽ പ​െ​ങ്ക​ടു​ത്തെ​ങ്കി​ലും തി​ള​ങ്ങാ​നാ​വാ​തെ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. സി​ന്ധു​വി​നും സൈ​ന​ക്കും പു​റ​മെ കി​ഡം​ബി ശ്രീ​കാ​ന്താ​ണ്​ ടൂ​ർ​ണ​മ​െൻറി​ൽ സീ​ഡി​ലു​ള്ള മ​റ്റൊ​രു ഇ​ന്ത്യ​ക്കാ​​ര​ൻ. 

അ​ഞ്ചാം സീ​ഡാ​യ സി​ന്ധു​വി​ന്​ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ മു​ൻ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം സു​ങ്​ ജി ​ഹ്യൂ​ണാ​ണ്​ എ​തി​രാ​ളി. എ​ട്ടാം സീ​ഡാ​യ സൈ​ന​ക്ക്​ സ്​​കോ​ട്ട്​​ല​ൻ​ഡി​​െൻറ ക്രി​സ്​​റ്റി ഗി​മോ​റാ​ണ്​ എ​തി​രാ​ളി. ഇ​തു​വ​രെ ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കാ​ണ്​ മേ​ധാ​വി​ത്വം. ഗി​ൽ​മോ​റി​നെ​തി​രെ സൈ​ന​​ക്ക്​ 6-0ത്തി​​െൻറ ലീ​ഡു​ള്ള​പ്പോ​ൾ, സി​ന്ധു​വി​ന്​ സ​ങ്​ ജി​ക്കെ​തി​രെ 8-6​െൻ​റ മേ​ധാ​വി​ത്വ​വു​മു​ണ്ട്. ശ്രീ​കാ​ന്ത്​​ ഫ്രാ​ൻ​സി​​െൻറ ബ്രൈ​സ്​ ലെ​വ​ർ​ഡ​സ​നോ​ട്​ ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ, സ​മീ​ർ വ​ർ​മ​ക്ക്​ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം വി​ക്​​ട​ർ അ​ക്​​സെ​ൽ​സ​ണാ​ണ്​ എ​തി​രാ​ളി. ​

Loading...
COMMENTS