ഇന്തോനേഷ്യൻ ഓപൺ ഫൈനലിൽ സിന്ധുവിന് തോൽവി

  • ജപ്പാന്‍റെ അകാനെ യമഗുച്ചിക്ക് കിരീടം

17:12 PM
21/07/2019
Pv-sindhu-indonesian-open-2.jpg

ജകാർത്ത: ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. ജപ്പാന്‍റെ അകാനെ യമഗുച്ചിക്കാണ് കിരീടം. 21-15, 21-16 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്. 

ആദ്യ ഗെയിമിൽ 11-8ന് മുന്നിട്ടുനിന്ന ശേഷമാണ് സിന്ധു അടിയറവ് പറഞ്ഞത്. രണ്ടാം ഗെയിമിൽ ബ്രേക്ക് സമയത്ത് 11-8ന് മുന്നിട്ടുനിന്ന യമഗുച്ചി സിന്ധുവിന് തിരിച്ചുവരാൻ അവസരം നൽകിയില്ല. 

2019ലെ സിന്ധുവിന്‍റെ ആദ്യ ഫൈനൽ മത്സരമായിരുന്നു ഇന്തോനേഷ്യൻ ഓപണിലേത്. ജൂലൈ അവസാനം ജപ്പാൻ ഓപണിലും ആഗസ്റ്റിൽ തായ് ലൻഡ് ഓപണിലും സിന്ധു മത്സരിക്കും. 

Loading...
COMMENTS