Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീനിയര്‍ ബാഡ്മിന്റണ്‍: മുനവ്വറിനും ആഗ്നക്കും കിരീടം
text_fieldsbookmark_border
മാനന്തവാടി: സംസ്ഥാന സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ, വനിതാ സിംഗ്ള്‍സ് കിരീടങ്ങള്‍ കോഴിക്കോടിന്‍െറ മുഹമ്മദ് മുനവ്വറും ആഗ്ന ആന്‍േറായും സ്വന്തമാക്കി. ഫൈനലില്‍ എറണാകുളത്തിന്‍െറ ശ്യാംപ്രസാദിനെയാണ് മുനവ്വര്‍ തോല്പിച്ചത്. സ്കോര്‍: 21-16, 21-4. വനിതകളില്‍ അഗ്ന കണ്ണൂരിന്‍െറ ട്രീസ ജോളിയെ 21-15, 21-14ന് അടിയറവു പറയിച്ചു. പുരുഷ വിഭാഗം ഡബ്ള്‍സില്‍ എറണാകുളത്തിന്‍െറ സനേവ് തോമസ്-രൂപേഷ് കുമാര്‍ സഖ്യം ജേതാക്കളായി. വനിതാ ഡബ്ള്‍സില്‍ അഗ്ന ആന്‍േറാ-സ്നേഹ ശാന്തിലാല്‍ ടീമാണ് വിജയികള്‍.സീനിയര്‍ മത്സരങ്ങളില്‍ എറണാകുളത്തെ 3-2ന് തോല്പിച്ച് കോഴിക്കോട് ചാമ്പ്യന്മാരായി. വിജയികള്‍ക്ക് എന്‍.കെ. രവീന്ദ്രന് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫി സമ്മാനിച്ചു. ഡയാന ക്ളബ് പ്രസിഡന്റ് ഇ.എം. ശ്രീധരന് അധ്യക്ഷത വഹിച്ചു. ഒ.ആര്. കേളു എം.എല്‍.എ സമ്മാനദാനം നടത്തി.
Next Story
